തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്. മലനിരകളുടെ രാജകുമാരി എന്നൊരു പേരുകൂടി കൊടൈക്കനാലിലന് ചാർത്തപ്പെട്ട് നൽകിയിട്ടുണ്ട്. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഇവിടം. . നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒരിടമാണ് കൊടൈക്കനാൽ.
സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. കൊടൈക്കനാല്‍ തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍ , ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍ എന്ന് പറയുന്നത് കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ്. മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകകൾ പടിഞ്ഞാറും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തിയുമാണ്. കൊടൈക്കനാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം കാടിന്റെ വരദാനം എന്നാണ്.
വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ മരങ്ങളുമാണ് വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. കോക്കേഴ്സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്സര്‍വേറ്ററി, പില്ലര്‍ റോക്ക്സ്, ഗുണ ഗുഹകള്‍ , സില്‍വര്‍ കാസ്കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വിനോദ സഞ്ചാര മേഖലകൾ.
പിയേഴ്സ് പോലുള്ള പഴങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്. കൊടൈക്കനാലിലെ വിശേഷപ്പെട്ട ഒരു കാഴ്ച എന്ന് പറയുന്നത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന കുറിഞ്ഞിയാണ്. ഇവിടുത്തെ ആദ്യകാല താമസക്കാരായി പാലരിയാര്‍ വിഭാഗത്തില്‍ പെട്ട ആദിവാസികളെയാണ് കരുതപ്പെടുന്നത്. സാഹസിക പ്രിയര്‍ക്കും, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് പ്രിയര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഇടം കൂടിയാണ് ഇവിടം.
കൊടൈക്കനാലിൽ വേനൽക്കാലം ആരംഭിക്കുന്നത് ഏപ്രിൽ മുതലാണ്. അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്.