അതി ജീവനത്തിന്റെ വിഷു കാലത്ത് പോയ കാല യാത്ര കളിലൂടെ സഞ്ചരിക്കാം
കുറച്ചു ദിവസമായി മനസ്സിനു ഒരു വിഭ്രാന്തി എവിടെ എങ്കിലും പോവണം അങ്ങനെ ഇരിക്കെ മൂത്തമ്മാന്റെ മോളുടെ വിളി വരുന്നെ നീ ഇവിടെ ഒന്നും വന്നിട്ടില്ലാലോ അവിടെ കണ്ടിട്ടില്ലാലോ അങ്ങനെ കുറച്ചു പരിഭവങ്ങളും പരാതികളും അവളോട് വരാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കി അവളെ കല്യാണം കഴിച്ചത് തൃശൂർ ജില്ലയിലെ ചാവക്കാടിൽ നിന്നാണ് അവിടെ പോയാലോ എന്ന് ചിന്തിച്ച് ഗൂഗിളിൽ ചാവക്കാടിനെ കുറിച്ച് ഒന്നു പരതി നോക്കി .
ചാവക്കാട് ബീച്ച് കണ്ടപ്പോ ഞാൻ ഉറപ്പിച്ചു അവളുടെ അടുത്തു പോയിട്ടില്ലെങ്കിലും വേണ്ടില്ല ബീച്ചിൽ പോവണം എന്ന് എപ്പോഴും ഒറ്റക്കു പോവുന്നതിനു പരിഭവം പറയുന്ന ബീവിയെ കൂടെ കൂട്ടിഅടുത്ത ദിവസം തന്നെ നമ്മുടെ കഥാനായകനായ ഹോണ്ട ഡിയൊ യിൽ മലപ്പുറം ജില്ലയിലെ ഗ്രാമ പ്രദേശമായ തുവ്വൂരിൽ നിന്ന് പെരിന്തൽമണ്ണ പട്ടാമ്പി വഴി ഉത്സവങ്ങളുടെ നാടായ തൃശൂരിലെ ചാവക്കാടിലേക്ക് പട്ടാമ്പിയിൽ നിന്ന് തുടങ്ങിയ വിശപ്പിനെ ചാവക്കാട് വരെ പിടിച്ചു നിർത്തി അവിടുന്ന് ഒരു വെജ് ഹോട്ടലിൽ കയറി മസാല ദോശ കഴിച്ചപ്പഴാ ഒരു സമാധാനം ആയത് നേരെ പിടിപ്പിച്ച് ചാവക്കാട് ബീച്ചിലേക്ക്.
#ചാവക്കാട്_ബീച്ച്
രാവിലെ ആയത് കാരണം സഞ്ചാരികൾ കുറവാണ് മണ്ഡലകാലം ആയതു കൊണ്ട് സ്വാമിമ്മാർ യാത്രയിൽ റെസ്റ്റിനും ഫുഡ് കഴിക്കാനും വേണ്ടി ബീച്ചിൽ ഇരുന്ന് വിശ്രമിക്കുന്നുണ്ട് മറ്റു ബീച്ചുകളെ പോലെ അല്ല നല്ല വൃത്തിയുള്ള ബീച്ച് മണലിൽ മത്സ്യബന്ധനത്തിനുള്ള ചെറിയ ബോട്ടുകൾ .ബീച്ചിൽ തന്നെ മത്സ്യ മാർക്കറ്റും ഉണ്ട് ബീച്ചിന്റെ സൈഡിൽ നല്ല തിക്കായിട്ടുള്ള മരങ്ങൾ അക്വോശ്യ മരങ്ങൾ ആണെന്ന് തോണുന്നു കുറച്ചു സമയം ബീച്ചിൽ വിശ്രമിച്ചു ബീച്ചിനോടു പിന്നെ കാണാം എന്ന് മനസ്സിൽ പറഞ്ഞ് അവളുടെ വീട്ടിലേക്ക് തിരിച്ചു അവിടെ അവളുടെ കൂടെ കുറച്ച് സമയം ചിലവഴിച്ച് അവിടുന്നു യാത്ര പറഞ്ഞിറങ്ങി നാലു മണിക്കാറ്റിലേക്ക്.
# നാല്_മണിക്കാറ്റ്
അവിടെ പോവുന്ന വഴിയിലാണ് നാല് മണിക്കാറ്റ് കയാ കിങ്, കൊട്ട വഞ്ചി , പെഡൽ ബോട്ട് സാധാരണ വഞ്ചി , പ്രാർത്ഥന സൗകര്യം , ടോയ്‌ലറ്റ് , ഹോട്ടൽ , കുട്ടികൾക്ക് ഉള്ള ചിൽട്രൻസ് പാർക്ക് എന്നിങ്ങനെ ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട് അടി പൊളി യാണ് റെയിൻ ഫോറസ്റ്റ് എന്ന പേരിൽ കുറച്ച് സ്ഥലം ഫോറസ്റ്റിന്റെ മോഡിയിൽ ഒരുക്കീട്ടുണ്ട് ചെറിയ ഒരു കാടിന്റെ ഉള്ളിലൂടെ നടക്കുന്ന ഫീൽ ആണ് കുടുംബത്തോടൊപ്പം നല്ല പുഴയോര സാഹ്യാനം ആസ്വദിക്കാൻ പറ്റിയ ഇടം നല്ല കാറ്റും പൊളി സ്ഥലം തൃശൂർ ജില്ലയിൽ ചാവക്കാട് കൊടുങ്ങല്ലൂർ റോഡിൽ കറുകമാട് മാട്ടുമ്മൽ എന്ന സ്ഥലത്തു ആണ് .