Latest News

അഞ്ചുമലപ്പാറയിലേക്ക് ഒരു യാത്ര പോകാം

Malayalilife
അഞ്ചുമലപ്പാറയിലേക്ക് ഒരു യാത്ര പോകാം

കാഴ്ചയുടെ വിസ്മയം തീർത്ത ഒരു അതിമനോഹരമായ മലയാണ്  അ‍ഞ്ചുമലപ്പാറ. ആകാശം തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളാണ് ഇവിടത്തെ പ്രധാന കാഴ്ച്ച. ഈ മലമുകളിൽ കയറി എത്തുന്നവർക്ക് വിസ്മയായ കാഴ്ചകളാണ് തേടി എത്തുന്നത്. എന്നാൽ ഡിസംബറിൽ മഞ്ഞ് വീഴുന്ന സമയങ്ങളിൽ വേറിട്ട ദൃശ്യ വിരുന്നൊരുക്കുന്നു അ‍ഞ്ചുമലപ്പാറ.

സൗന്ദര്യ വിസ്മയം തീർത്ത ഇവിടെ ഒരിക്കലും വറ്റാത്ത കുളവും  ഒരു മനോഹര കാഴ്ചയാണ്. ക്വാറി മാഫിയകളുടെ കണ്ണുകൾ പലതവണ ഇവിടേക്ക് നോട്ടം വച്ചെങ്കിലും അവയെല്ലാം തടഞ്ഞ് കൊണ്ട് തന്നെ നാട്ടുകാർ ഇതിനെ സംരക്ഷിച്ച് പോകുന്നു. വിദൂരത്ത് വാ പിളർന്നു നിൽക്കുന്ന മറ്റ് കുന്നുകളും പാറകളും എല്ലാം ഈ പാരാമികളിൽ കയറിയാൽ കാണാൻ സാധിക്കുന്നു. പഴമക്കാരുടെ ഓർമയിൽ വേണ്ടുവോളം വിളവു നൽകിയിരുന്ന നെല്ലറ കൂടിയായിരുന്നു  അഞ്ചു മലകളുടെ കേന്ദ്ര സ്ഥാനമായ അഞ്ചുമലപ്പാറ.  ഇളമണ്ണൂരിൽ നിന്ന് കുന്നിട–കുറുമ്പകര റോഡിലൂടെ 3 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കഴിഞ്ഞാൽ ഇവിടേക്ക് എത്താവുന്നതാണ്.

കാണികൾക്ക് ആനന്ദകരമായ കാഴ്ചകൾ കാണാൻ കുന്നിൻ മുകളിലെ  2 പാറകളാണ് ഇരിപ്പിടം ഒരുക്കുന്നത്.  മലമുകളിലേക്ക് എത്തുന്നതിന് സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലൂടെ നടന്നു വേണം കയറേണ്ടത്. തിരക്കു പിടിച്ച നഗര ജീവിതത്തിൽ നിന്ന് അധികൃതർ മനസ്സു കാട്ടിയാൽ  ഒഴിഞ്ഞ് ശാന്തമായ പ്രകൃതിയിൽ സമയം ചെലവഴിക്കാനുള്ള ഇടമായി വികസിപ്പിക്കാനും സാധ്യമാകുന്നു. ഇവിടെ സാഹസികമായ യാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള സംവിധാനവും ഒരുക്കാൻ സാധിക്കും. ഔഷധ സസ്യം, പൂന്തോട്ടം, കുട്ടികളുടെ പാർക്ക് എന്നിവയും  പാറയ്ക്കു സമീപമുള്ള സ്ഥലത്ത്, ഒരുക്കം. അഞ്ചുമലയും ജില്ലയുടെ ടൂറിസം മാപ്പിൽ സഞ്ചാരികളെ ആകർഷിക്കും വിധം പദ്ധതികൾ നടപ്പാക്കിയാൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒരിടമായി മാറുന്നതാണ്.

Read more topics: # A trip to anjuumala para kunnida
A trip to anjuumala para kunnida

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES