Latest News

പാലൂർകോട്ട പ്രകൃതി തീർത്ത അത്ഭുതം

അജിത് ഇലയ്യരാജ
പാലൂർകോട്ട പ്രകൃതി തീർത്ത അത്ഭുതം

ലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള അതി മനോഹരമായ വെള്ളച്ചാട്ടമാണ് പാലൂർക്കോട്ട .പെരിന്തൽമണ്ണയ്ക്കടുത്ത് പുഴക്കാട്ടിരി പഞ്ചായത്തിലെ കടുങ്ങപുരം എന്ന ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് .ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഞാനിവിടെയെത്തിയത്. മാപ്പിൽ കൃത്യമായിത്തന്നെയാണ് സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വലിയ മുന്നറിയിപ്പു ഫലകം മാത്രമാണ് വെള്ളച്ചാട്ടത്തിനടുത്തേക്ക് നയിക്കുന്ന വഴികാട്ടിയായി ഇവിടെയുള്ളത്. പിന്നെ ആളുകളെത്താറുണ്ടെന്ന സൂചനയായി കുറച്ച് കടികളും ഉപ്പിലിട്ടതും ഒക്കെയായി ഒരു ചെറിയ പെട്ടിഓട്ടോക്കടയും പ്രവർത്തിക്കുന്നു.
വെള്ളമൊഴുകി രൂപപ്പെട്ട കാട്ടിലേക്ക് നീളുന്ന വഴിയിലൂടെ വേണം മുകളിലെ വെള്ളച്ചാട്ടത്തിനടുത്തെത്താൻ. 

വഴി ചെന്നെത്തുന്നത് ഒരു ചെറിയ കാടിനു നടുവിലെ പാറക്കെട്ടിനടുത്താണ്. പാറക്കെട്ടിന്റെ മൂലയിലായി മുകളിൽ നിന്നും രണ്ടു തട്ടുകളിലായി പതിച്ച് പതഞ്ഞൊഴുകുന്ന അരുവി കാണാം. പ്രകൃതി ഒരുക്കിയിരിക്കുന്ന ഗംഭീര കോട്ട തന്നെയാണ് പാലൂർ കോട്ട. പാറക്കെട്ടിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും കിളിക്കൊഞ്ചലുകളുമൊക്കെയായി ഒരു കൊച്ചു കാടാണിവിടം. മഴ കിഞ്ഞിരിക്കുന്നതിര വെള്ളവും അൽപം കുറഞ്ഞിട്ടുണ്ട്. രാവിലെയായിരുന്നതുകൊണ്ടായിരിക്കാം ഞാനല്ലാതെ ആരും എത്തിയിരുന്നില്ല. പൊതുവേ വലിയ തിരക്കും ബഹളങ്ങളുമൊന്നും ഇവിടെ ഉണ്ടാവാറില്ല. കാരണം ഈ അടുത്ത കാലങ്ങളിലായിട്ടാണ് ഈ വെള്ളച്ചാട്ടത്തെ പുറം ലോകം അറിഞ്ഞു തുടങ്ങിയത്.ഈ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണമായ ഭംഗിയിൽ സജീവമാകുന്നത് മൺസൂൺ കാലത്താണ്. July, August, September, October മാസങ്ങളിലാണ് നല്ല പോലെ വെള്ളമുണ്ടാവുക. പിന്നീട് മഴ കുറയുന്നതോടെ നീരൊഴുക്ക് കുറയുന്നു.പ്രകൃതിയുടെ തായ ശബ്ദങ്ങൾ മാത്രമേ ഇവിടെയുള്ളൂ പ്രകൃതിയിലലിഞ്ഞ് പ്രകൃതി സൗന്ദര്യമാസ്വദിക്കാൻ പറ്റിയ നല്ല നിമിഷങ്ങൾ!

വെള്ളത്തിന് നല്ല തണുപ്പാണ്. കോട്ട പോലുള്ള കുന്നിനു മുകളിലെ ജലാശയത്തിൽ നിന്നുമാണ് ഇതിന്റെ ഉത്ഭവം. പാറ മുകളിൽ നിന്നും ആദ്യം 40 അടിയോളം താഴേക്കു പതിച്ച ശേഷം ചെരിഞ്ഞ പ്രതലത്തിലൂടെ കുറച്ചു ദൂരം ഒഴുകി വീണ്ടും 15 അടിയോളം താഴേക്ക് പതിക്കുന്ന രീതിയിൽ രണ്ടു് തട്ടുകളായി ട്ടാണ് പാലൂർക്കോട്ട ഒഴുകുന്നത്.താഴെ തട്ടിലെ കാഴ്ചകൾ മനോഹരവും അതിന്നു മുകളിലെ തട്ടിലെ കാഴ്ചകൾ അതി മനോഹരവുമാണ്.പാലൂർക്കോട്ടയുടെ പ്രൗഢമായ പേരിനു പിന്നിൽ രാജകീയമായ ചരിത്രം കൂടിയുണ്ട്.പണ്ട് മലബാർ ടിപ്പുസുൽത്താന്റെ അതീനതയിലായിരുന്ന സമയത്ത് പാലക്കാട്ട് നിന്നും മലബാറിലേക്ക് വരീകയായിരുന്ന ടിപ്പു തനെമെ പിൻതുടർന്ന ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ വെള്ളമൊഴുകിവരുന്ന ഈ മല മുകളിൽ കോട്ട കെട്ടി തമ്പടിച്ചിരുന്നു എന്നാണ് ചരിത്രം.

ഇവിടേക്ക് പ്രവേശിക്കാൻ ടിക്കറ്റോ, ഇവിടം ശ്രദ്ധിക്കാൻ ഗാർഡോ ഗൈഡോ ഒന്നും ഇല്ല. അതു കൊണ്ട് തന്നെ പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ല ഇവിടേക്കു പ്രവേശിക്കാൻ. അതു കൊണ്ട് ഇവിടേക്കു വരുന്നവർ തന്നെ അവരുടെ സുരക്ഷ കൂടി ശ്രദ്ധിക്കുക ' മാത്രമല്ല പരിശുദ്ധമായ ഈ പ്രദേശത്തേക്ക് പ്ലാസ്റ്റിക്കും മറ്റുo ഒന്നും കൊണ്ടുവരാതിരിക്കുക.

Read more topics: # A journey of paloor kota
A journey of paloor kota

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES