ഷവോമി ബാന്‍ഡ് 5 വിപണിയിലേക്ക് എത്തുന്നു. എംഐ ബാന്‍ഡ് 5 ജൂലൈ 11ന് പുറത്തിറക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. വിപണിയിൽ ലഭ്യമുള്ള എംഐ ബാന്‍ഡ് 4ന്റെ പുതിയ മോഡലാണ് ബാന്‍ഡ് 5 എന്ന് പറയുന്നത്. പുതിയ ബാന്‍ഡിൽ ഡിസൈനില്‍ എംഐ 4ല്‍ നിന്നും കാര്യമായ മാറ്റം ഉണ്ടാകില്ല. പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള സ്ട്രാപ്പുകളും പതിവ് കറുത്ത നിറത്തിലുള്ള സ്ട്രാപ്പിനൊപ്പം ലഭിക്കുന്നതാണ്.
അഞ്ച് പുതിയ വ്യായാമങ്ങള്‍ കൂടി മുന്‍ ബാന്‍ഡുകളില്‍ ഉള്ളതിനേക്കാള്‍ റെക്കോഡ് ചെയ്യാന്‍ എം ഐ ബാന്‍ഡ് 5വിന് സാധിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. യോഗ, എലിപ്റ്റികല് മെഷീന് വഴിയുള്ള ഓട്ടം, ഇന്‍ഡോര്‍ തുഴച്ചില്‍, ഇന്‍ഡോര്‍ സൈക്ലിംഗ്, റോപ് ജംപിംഗ് എന്നിവയാണ് ലഭ്യമാകുക. അതോടൊപ്പം ന് എം ഐ ബാന്‍ഡ് 5വിന് ഫോണ്‍ ക്യാമറകളെ നിയന്ത്രിക്കാനുള്ള ശേഷി ഉണ്ടാകും എന്ന പ്രതീക്ഷയുമുണ്ട്.