Latest News

കുറഞ്ഞ വിലയില്‍ കൂടിയ ഡാറ്റ എന്ന വാഗ്ദാനവുമായി വൈഫൈ ഡബ്ബ!

Malayalilife
കുറഞ്ഞ വിലയില്‍ കൂടിയ ഡാറ്റ എന്ന വാഗ്ദാനവുമായി വൈഫൈ ഡബ്ബ!

 ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'വൈഫൈ ഡബ്ബ' എന്ന കമ്പനിയാണ് കുറഞ്ഞ വിലയില്‍ കൂടിയ ഡാറ്റ എന്ന വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൈന്‍-അപ് ചെയ്യേണ്ട, ഇന്‍സ്റ്റാലേഷന്‍ നിരക്ക് ഇല്ല, അതായത് ഒരു ബ്രോഡ്ബാന്റ് സ്ഥാപിക്കാനുള്ള ചിലവ് പോലും ഇതിന് ആവശ്യമായി വരില്ല ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെയാണ് കൂടിയ ഡാറ്റ 'വൈഫൈ ഡബ്ബ'  ലഭ്യമാക്കുന്നത്. 

തങ്ങള്‍ക്ക് 100 ശതമാനം കവറേജ് ലഭിക്കാന്‍ വൈ-ഫൈ ഡബ്ബ തുടങ്ങിയ പരിപാടിയാണ് സൂപ്പര്‍നോഡ്സ്. സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഫ്ളാറ്റുകള്‍ക്കും ടവറുകള്‍ക്കും ഉയരക്കൂടുതലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും മുകളില്‍ പിടിപ്പിക്കുന്നു. ഇതിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വൈഫൈ ഡബ്ബ തങ്ങളുടെ സേവനം മറ്റു പട്ടണങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വെബ്സൈറ്റില്‍  നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ ആവശ്യക്കാരുള്ള നഗരങ്ങളായിക്കും ഇനി തിരഞ്ഞെടുക്കുക എന്ന് കമ്പനി പറയുന്നു.
 

Read more topics: # wifi dabba ,# india private limited
wifi dabba india private limited

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES