Latest News

വാട്‌സാപ്പ് വെബിലും ഇനി മുതല്‍ വീഡിയോ കോള്‍

Malayalilife
വാട്‌സാപ്പ് വെബിലും ഇനി മുതല്‍ വീഡിയോ കോള്‍

 ഇനി മുതല്‍ വാട്‌സാപ്പ് വെബിലും വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. നേരത്തെ വാട്‌സാപ്പ് വീഡിയോ കോള്‍ മൊബൈല്‍ ഫോണിലൂടെ മാത്രമേ സാധ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ വെബിലൂടെയും സാധ്യമാകുകയാണ്. വാട്‌സാപ്പ് വീഡിയോ കോള്‍ പുതിയ അപ്‌ഡേഷനില്‍ വാട്‌സാപ്പ് ബന്ധപ്പെടുത്തിയിട്ടുള്ള സിസ്റ്റത്തിലും ( കംപ്യട്ടര്‍, ലാപ്‌ടോപ്പ്, ടാബ് ) എന്നിവയിലും  സാധ്യമാകും.  പരമാവധി എട്ട് പേരെ മാത്രമേ മൊബൈല്‍ ഫോണിലൂടെയുള്ള വാട്‌സാപ്പ് വീഡിയോ കോളില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, പരമാവധി 50 പേരെ വരെ  വാട്‌സാപ്പ് വെബ് വീഡിയോ കോളില്‍ ഉള്‍ക്കൊള്ളിക്കാം.

നിങ്ങളുടെ ലാപ്‌ടോപ്പിലോ കംപ്യൂട്ടറിലോ  ആദ്യം വാട്‌സാപ്പ് ബന്ധിപ്പിക്കുക എന്നത് ആദ്യംനേ തന്നെ ചെയ്യേണ്ടത്. മൂന്ന് കുത്തുകള്‍ ഇടതു ഭാഗത്ത് ഏറ്റവും മുകളിലെ കോണിലായി  കാണാം. അതില്‍ ക്ലിക് ചെയ്യുക. അതില്‍ 'ക്രിയേറ്റ് റൂം' എന്ന ഓപ്‌ഷനുണ്ടായിരിക്കും. അതില്‍ ക്ലിക് ചെയ്യുക.

ഫെയ്‌സ്‌ബുക്ക് ലോഗിന്‍ ചെയ്‌ത് കിടപ്പുണ്ടെങ്കില്‍ നേരെ ക്രിയേറ്റ് റൂമിലേക്ക് പോകും. ശേഷം 'Create Room As XXXX' എന്ന് കാണാം. അതില്‍ ക്ലിക് ചെയ്യണം.  വാട്‌സാപ്പിലൂടെ ഈ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്യാം. ആരെയെല്ലാം വീഡിയോ കോളില്‍ ഉള്‍പ്പെടുത്തണമോ അവര്‍ക്കെല്ലാം ലിങ്ക് അയക്കേണ്ടതുമാണ്. അവര്‍ക്ക് വീഡിയോ കോളില്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്ത്  പ്രവേശിക്കാന്‍ സാധിക്കും.
 

Read more topics: # whatsapp web,# video call
whatsapp web video call

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES