2022 ഒക്ടോബര്‍ 24 മുതല്‍ രണ്ട് ഐഫോണ്‍ മോഡലുകളില്‍ വാട്സാപ്പ് ലഭിക്കില്ല. ഈ വിവരം വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടിരിക്കുന്നത്. വാട്സാപ്പ് നിലവിൽ ഐ ഒ എസ് 10, 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോണുകളില്‍ നിന്നാണ് പിന്‍വാങ്ങുന്നത്.ഒക്ടോബര്‍ മുതല്‍ വാട്സാപ്പ് ഈ ഒ എസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുള്ളവര്‍ക്ക് ലഭിക്കണമെങ്കില്‍ ഒന്നുകില്‍ പുതിയ വെര്‍ഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യേണ്ടി വരും.
ഇപ്പോള്‍ ഐഒഎസ് 10, 11 എന്നിവ പ്രധാനമായും രണ്ട് ഐ ഫോണ്‍ മോഡലുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഐ ഫോണ്‍ 5, ഐ ഫോണ്‍ 5 സി എന്നിവയാണ് അവ. ഇത് താരതമ്യേന പഴയ മോഡലുകളാണ്. ഒട്ടുമിക്ക ഐ ഫോണ്‍ ഉപയോക്താക്കളുടെയും കൈയ്യിൽ ഇപ്പോഴുള്ളത് പുതിയ മോഡലുകളായിരിക്കും.
ഈ മോഡലുകള്‍ ഉപയോഗിക്കുന്നവരും എന്നിരുന്നാലും സമൂഹത്തിലുണ്ട്. അത്തരക്കാര്‍ക്ക് വാട്സാപ്പ് സേവനം അതിനാല്‍ തന്നെ നിര്‍ബന്ധമുണ്ടെങ്കില്‍ പുതിയ മോഡല്‍ ഫോണ്‍ വാങ്ങുന്നതാവും നല്ലത്. ഐഒഎസ് 15 ലാണ് ഇപ്പോഴുള്ള ഐ ഫോണുകളെല്ലാം പ്രവര്‍ത്തിക്കുന്നത് . അടുത്ത മാസം ഇതിന്റെ പുതിയ വെര്‍ഷനും കമ്ബനി പുറത്തിറക്കുന്നുണ്ട്.