സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളിലൊരാളായ വിവോ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപെക്സ് 2020 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 28-ന് പുറത്തിറക്കാനാണ് ശ്രമിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട് .
സാങ്കേതിക ലോകത്ത് വിവോ തയാറാക്കിയ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അപെക്സ് സീരീസ് മുന്‍പന്തിയിലായിരുന്നു. ഈ വര്‍ഷവും അപെക്സ് 2020 ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. കമ്പനി പങ്കിട്ട ടീസറുകള്‍ ഇതിന്റെ രൂപകല്‍പ്പനയെക്കുറിച്ച് ചില വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. മുന്‍വശത്ത് 6.45 ഇഞ്ച് ഡിസ്പ്ലേ, ഇരുവശത്തും 120 ഡിഗ്രി വളവുള്ളതായിരിക്കും ഫോണിന്റെ രൂപകല്‍പ്പന. രണ്ടാം തലമുറയിലെ സെന്‍സിറ്റീവ് ഓണ്‍സ്‌ക്രീന്‍ ബട്ടണുകള്‍ ഫീച്ചര്‍ ചെയ്യുന്ന ഫോണിന്റെ വശങ്ങളില്‍ ഈ ഡിസ്പ്ലേ 120 ഹേര്‍ട്സ് വരെ വരെ റിഫ്രഷന്‍ റേറ്റ് നല്‍കുന്നു. പുതിയ ക്യാമറ സവിശേഷതകള്‍ ഫോണിന്റെ പുറകുവശത്ത് ഒരു വൃത്താകൃതിയിലുള്ള പിന്‍ക്യാമറ മൊഡ്യൂള്‍ കൊണ്ടുവരുന്നു.