Latest News

ഗൂഗിളിനെ കടത്തിവെട്ടി ടിക് ടോക്ക്

Malayalilife
ഗൂഗിളിനെ കടത്തിവെട്ടി ടിക് ടോക്ക്

ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിച്ച് 2021ലെ താരമായി മാറിയ വെബ്സൈറ്റ് ടിക് ടോക്കെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഗൂഗിള്‍ ആധിപത്യം സൃഷ്ടിച്ചിരുന്ന സ്ഥാനമാണ് ചൈനീസ് കമ്പനിയായ ടിക് ടോക് ഡോട്ട് കോം കയ്യടക്കിയത്. ടിക് ടോക് ആപ്പിന്റെ വിവിധ രാജ്യങ്ങളിലെ നിരോധനം വന്നെങ്കിലും ടിക് ടോക് വെബ്സൈറ്റ് ആദ്യസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ഫെയസ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകളൊന്നും ഇതുവരെ ഗൂഗിളിന് ഒരു വെല്ലുവിളി വെല്ലുവിളിയാണ് 2021 ല്‍ ഗൂഗിള്‍ നേരിട്ടത് എന്നാണ് ഐടി സെക്യൂരിറ്റീസ് സര്‍വീസ് കമ്പനിയായ ക്ലൗഡ്ഫ്ളെയര്‍ ബിബിസിയുമായി പങ്കുവച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഒരു കൊല്ലം കൊണ്ട് ടിക്ടോക് മറികടന്നത് ഗൂഗിളിനെ മാത്രമല്ല. ആമസോണ്‍, ആപ്പിള്‍, ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെയും ചൈനീസ് ആപ്പ് പിന്നിലാക്കി. ലോകമെമ്പാടുമായി 100 കോടിയിലേറെ ഉപയോക്താക്കളാണ് ടിക്ടോക്കിന് ഇപ്പോഴുള്ളത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

ക്ലൗഡ്ഫ്‌ളെയര്‍ പുറത്തുവിട്ട ഡേറ്റ പ്രകാരം 2021 ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ തന്നെ ടിക്ടോക് ഒന്നാം നിരയിലേക്കുള്ള ഓട്ടോ തുടങ്ങി. ശേഷം ഓഗസ്റ്റ് മുതല്‍ ടിക്ടോക് ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്തു. മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍ തുടങ്ങിയ സമയത്താണ് ടിക്ടോക്കിന്റെ ജനസമ്മതി കുതിച്ചുയര്‍ന്നത്.

എന്നാല്‍, 2020ല്‍ ടിക്ടോക്ക് 7-ാം സ്ഥാനത്തായിരുന്നു. ഗൂഗിള്‍ പതിവുപോലെ ഒന്നാം സ്ഥാനത്തും. പക്ഷേ, 2021 ഫെബ്രുവരിയിയില്‍ കഥമാറി. ഫെബ്രുവരിയില്‍ തന്നെ ടിക്ടോക് ഒന്നാം സ്ഥാനത്തെത്തി ടെക് ലോകത്തെ തന്നെ അതിശയിപ്പിച്ചു. ടിക്ടോക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഇതാ ലിസ്റ്റിലെ ആദ്യ പത്ത് വെബ്‌സൈറ്റുകള്‍
1. ടിക്ടോക്.കോം
2. ഗൂഗിള്‍.കോം
3. ഫെയ്‌സ്ബുക്.കോം
4. മൈക്രോസോഫ്റ്റ്.കോം
5. ആപ്പിള്‍.കോം
6. ആമസോണ്‍.കോം
7. നെറ്റ്ഫ്‌ളിക്‌സ്.കോം
8. യൂട്യൂബ്.കോം
9. ട്വിറ്റര്‍.കോം
10. വാട്‌സാപ്.കോം

Read more topics: # tik tok dethrons google
tik tok dethrons google

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES