50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുമായി കാസിയോ. ഏകദേശം 26,000 രൂപ വിലയുള്ള PRO TREK വിഭാഗത്തില്‍പെട്ട WSD-F20A സ്മാര്ട്ട്വാച്ചാണ് പരുക്കന്‍ സാഹചര്യങ്ങള്‍ക്ക് കൂട്ടാനെത്തുന്നത്.
ഗൂഗിളിന്റെ വെയര്‍ ഒ.എസിലാണ് പ്രവര്‍ത്തനം. 1.32 ഇഞ്ച് രണ്ട് പാളി ടി.എഫ്.ടി എല്‍.സി.ഡി (കളര്‍), മോണോക്രോം എല്‍.സി.ഡി (ബ്ലാക്ക് ആന്‍ഡ് വൈറ്റ് ) ഡിസ്പ്ലേയാണ്. 320x300 പിക്സലാണ് റസലൂഷന്‍. ബ്ലൂടൂത്ത് 4.1, വൈ ഫൈ, ഗ്ലോനാസ്, ജി.പി.എസ്, ഓഫ്ലൈന് കളര്‍ മാപ് എന്നിവയുണ്ട്. 90 ഗ്രാമാണ് ഭാരം. ടൈംപീസ് മോഡില്ബാറ്ററി ഒറ്റചാര്‍ജില്‍ ഒരുമാസം വരെ നില്ക്കും. ഡിജിറ്റല്‍ കോംപസ്, അള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍, ആക്ടിവിറ്റി ട്രാക്കര്‍, മൈക്രോഫോണ്‍ എന്നിവയുണ്ട്. 512 എം.ബി റാം, നാല് ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.