റെഡ്മി നോട്ട് 7 പതിനഞ്ചിന് വിപണിയിലെത്തും...! വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!

Malayalilife
topbanner
റെഡ്മി നോട്ട് 7 പതിനഞ്ചിന് വിപണിയിലെത്തും...! വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!

ഷവോമിയുടെ റെഡ്മി നോട്ട് 7 പതിനഞ്ചിന് പുറത്തിറങ്ങും. വാട്ടര്‍ഡ്രോപ് നോച്ച്, ഇരട്ട റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. പുതിയ ഫീച്ചറുകളോട് കൂടി ഇറക്കുന്ന ഫോണിന്റെ വില കേട്ടാല്‍ ഞെട്ടും. 1399 യുവാനാണ് (ഏകദേശം 14,500 രൂപ). ജനുവരി 15 മുതലാണ് വില്‍പ്പന തുടങ്ങുന്നത്. 

ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്പ്ലേ. 3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനാണ് (ഏകദേശം 10,300). 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 1199 യുവാനാണ് (ഏകദേശം 12400 രൂപ) വില. എന്നാല്‍ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ട്വിലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ റെഡ്മി നോട്ട് 7 വിപണിയിലെത്തും.

സോണിയുടെ ഐഎംഎക്‌സ്586 സെന്‍സറുള്ളതാണ് 48 മെഗാപിക്‌സല്‍ ക്യാമറ. രണ്ടാമത്തെ ക്യാമറ 5 മെഗാപിക്‌സലിന്റേതാണ്. ബാക്കില്‍ രണ്ടു എല്‍ഇഡി ഫ്‌ലാഷുളുണ്ട്. മുന്നില്‍ 13 മെഗാപിക്‌സിന്റേതാണ് ക്യാമറ. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ള 4000 എംഎഎച്ചിന്റെ ബാറ്ററിയാണ് റെഡ്മി നോട്ട് 7 ലുള്ളത്. 251 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും 23 മണിക്കൂര്‍ സംസാര സമയവും ലഭിക്കും. 13 മണിക്കൂര്‍ വിഡിയോ കാണാം, 7 മണിക്കൂര്‍ ഗെയിം കളിക്കാം. സാധാരണ സ്മാര്‍ട് ഫോണുകളിലെ മിക്ക കണക്ടിവിറ്റികളും റെഡ്മി നോട്ട് 7 ലുണ്ട്.


 

Read more topics: # tech,# redmi note 7,# available on 15
tech,redmi note 7,available on 15

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES