ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ചൈനീസ് കമ്പനി കൂള്‍പാഡ് അവതരിപ്പിക്കുന്നു മൂന്ന് പുതിയ മോഡലുകള്‍...!

Malayalilife
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ചൈനീസ് കമ്പനി കൂള്‍പാഡ് അവതരിപ്പിക്കുന്നു മൂന്ന് പുതിയ മോഡലുകള്‍...!

ഇന്ത്യന്‍ വിപണിയില്‍ വീണ്ടും സജീവമാകന്‍ ഒരുങ്ങിയിരിക്കുകയാണ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ കൂള്‍പാഡ്. ചൈനീസ് കമ്പനിയായ കൂള്‍പാഡിന് ചൈനീസ് വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര മുന്നേറ്റം കാഴ്ച വയ്ക്കാന്‍ കൂള്‍പാഡിന് കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യന്‍ വിപണി കീഴടക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കൂള്‍പാഡ്.

ഡിസംബര്‍ 20ന് മെഗാ സീരിസ് വിഭാഗത്തിലാണ് കൂള്‍പാഡ് പുതിയ മൂന്ന് ഫോണുകള്‍ അവതരിപ്പിക്കുന്നത്. മൂന്ന് ഫോണുകളും ഓഫ്ലൈന്‍ വിപണിയെ ലക്ഷ്യമിട്ടാണ് വിപണിയിലെത്തിക്കുന്നത്. ഫോണുകളുടെ സ്‌പെസിഫിക്കേഷനുകളും മറ്റു വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടില്ല.
കൂള്‍പാഡ് മെഗാ സീരിസില്‍ അവസാനം പുറത്തിറക്കിയ ഫോണ്‍ കൂള്‍പാഡ് മെഗാ 5എ ആയിരുന്നു. ഡിസംബര്‍ 20ന് മെഗാ 5എയുടെ പിന്‍ഗാമികളെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 

മൂന്ന് ഫോണുകളുടെയും മുന്‍ പാനലുകളുടെ ചിത്രങ്ങളാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. നോച്ച്ലെസ്സ് ഡിസ്പ്‌ളെയോട് കൂടിയ ഡിസ്പ്‌ളെ പാനലുകള്‍, വലിയ ബെസല്‍, മെറ്റാലിക്ക് ഹൗസിങ്, ഓണ്‍-സ്‌ക്രീന്‍ നാവിഗേഷണല്‍ സ്വിച്ച് എന്നിവ ഉണ്ടെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
കൂടാതെ കൂള്‍പാഡ് പുതിയ എന്‍ട്രി ലെവല്‍ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂള്‍പാഡ് എം3 എന്ന പേരില്‍ ചൈനീസ് വിപണിയിലെത്തിയ ഫോണിന് 799 യുവാന്‍( 8,000 രൂപ) ആണ് വില. ജെന്റില്‍മാന്‍സ് ഇനാമല്‍, ബ്ലൂ സീ തുടങ്ങിയ നിറങ്ങളില്‍ എത്തുന്ന ഫോണിന് 5.85 ഇഞ്ച് എല്‍സിഡി ഡിസ്പ്ലെയാണുള്ളത്.

മീഡിയടെക്ക് എംടി 6750 പ്രൊസസ്സര്‍, 4ജിബി റാം, 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ, 2800 എംഎഎച്ച് ബാറ്ററി എന്നിവയാണ് എം3യുടെ പ്രത്യേകതകള്‍.

Read more topics: # tech,# coolpad,# china company,# new 3 mobiles
tech,coolpad,china company,new 3 mobiles

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES