Latest News

ഓട്ടോറിക്ഷാ നിരക്ക് അറിയാം ഇനി മൊബൈല്‍ ആപ്പിലൂടെ...!

Malayalilife
ഓട്ടോറിക്ഷാ നിരക്ക് അറിയാം ഇനി മൊബൈല്‍ ആപ്പിലൂടെ...!

ടാക്‌സിയും യൂബറിനും നിരക്കുകള്‍ മൊബൈല്‍ ഫോണിലൂടെ അറിയാന്‍ സാധിക്കുന്നത് പോലെ ഇനി ഓട്ടോറിക്ഷാ നിരക്കും. മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ പുതിയ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍ നില്‍ക്കുന്നു. പരീക്ഷണ ഉപയോഗം തുടങ്ങി. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ തിരിച്ചറിയാനും സാധിക്കും.

ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം. 

മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വിവരം ലഭിക്കും. പെര്‍മിറ്റ് ലംഘിച്ച് ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും. അമിതകൂലി സംബന്ധിച്ച് ഒട്ടേറെ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഐ.ടി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരിഹാരംകാണാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

Read more topics: # tech,# autorickshaw,# fare,# mobile application
tech,autorickshaw,fare,mobile application

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES