മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദ്ദനന്‍. ഒരുകാലത്ത് ഹാസ്യനടനായും പ്രതിനായകനായും സിനിമയില്‍ സജീവമായി നിന്നിരുന്ന നടനാണ് അദ്ദേഹം. അടുത്തിടെ തീയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വത്തിലും അദ്ദേഹം നല്ലൊരു വേഷം അദ്ദേഹം അവതരിപ്പിച്ചിരുന്നു
ഇപ്പോളിതാ നടന്റെ ഒരു തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്.ഏകദേശം 18 വര്‍ഷം മുന്‍പ് മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും, അവരെ സന്തോഷിപ്പിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഈ ബന്ധത്തെക്കുറിച്ച് തന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നെന്നും എന്നാല്‍ കാലക്രമേണ ആ ബന്ധത്തില്‍ നിന്ന് പിന്മാറിയത് അവരാണെന്നും ജനാര്‍ദ്ദനന്‍ വ്യക്തമാക്കി.
ബന്ധുവായ സ്ത്രീയെയാണ് ജനാര്‍ദ്ദനന്റെ ഭാര്യയായി ലഭിച്ചത്. ചെറുപ്പത്തിലേ പരിചയമുണ്ടായിരുന്നെങ്കിലും കുടുംബത്തില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നു. എങ്കിലും അതൊന്നും വകവെക്കാതെ വിവാഹിതരായി. സൈന്യത്തില്‍ ഉന്നത സ്ഥാനമുണ്ടായിരുന്ന ഭാര്യാപിതാവിന്റെ കുടുംബമായിരുന്നു ജനാര്‍ദ്ദനന്റേത്. ഡല്‍ഹിയില്‍ ഉന്നത വിദ്യാഭ്യാസം നടത്തിയ ഭാര്യ സുന്ദരിയും നല്ല ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നുവന്നയാളുമായിരുന്നു.
ഇങ്ങനെയൊരു ബന്ധം പുലര്‍ത്തിയത് ഭാര്യക്ക് അറിയാമായിരുന്നു, എന്നാല്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അവര്‍ക്കും മടുപ്പുതോന്നി. അവരുടെ മക്കളൊക്കെ വളര്‍ന്നുവലുതായി. അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ഞാനുമായുളള ബന്ധം നാണക്കേടാകുമെന്ന് അവര്‍ക്ക് തോന്നിക്കാണും. അങ്ങനെ അവര്‍ തന്നെ ബന്ധം ഉപേക്ഷിച്ചുപോയി. ഇതല്ലാതെ ജീവിതത്തില്‍ മറ്റു തെറ്റായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാനായി എയര്‍ഫോഴ്സിലെ ജോലി ഉപേക്ഷിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സഹപ്രവര്‍ത്തകരെക്കുറിച്ചും ജനാര്‍ദ്ദനന്‍ നല്ല വാക്കുകള്‍ പങ്കുവെച്ചു. സഹോദരതുല്യമായ സ്‌നേഹമാണ് അവരില്‍ നിന്ന് ലഭിക്കുന്നതെന്നും, നടന്മാര്‍ അറിയപ്പെടാത്ത പല സഹായങ്ങളും ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ ചെറുപ്പത്തില്‍ 'പൂവമ്പഴം' എന്ന് വിളിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞൊരു ഇന്റര്‍വ്യൂ കൊടുത്തപ്പോള്‍ ഭാര്യയോട് ഇത്ര സ്‌നേഹമാണെന്ന് പറയാന്‍ എങ്ങനെ തോന്നിയെന്ന് മെസേജ് വന്നു. ആ ആളുടെ മെസേജ് ആയിരുന്നു. ഭാര്യക്ക് മനസിലാക്കാന്‍ സാധിച്ചത് കൊച്ചുനാളിലെ അറിയാവുന്നത് കൊണ്ടാണ്. എവിടെ പോയാലും നമ്മുടെ ആള്‍ നമ്മുടെ ആള്‍ തന്നെയാണ് അവള്‍ക്കറിയാം. ഭാര്യ പഠിച്ചതെല്ലാം ഡല്‍ഹിയിലാണ്. വളരെ നല്ല സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലിവിംഗ് ആയിരുന്നു. വളരെ നന്നായി പാകം ചെയ്യുമായിരുന്നെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.