Latest News

ഷവോമി റെഡ്മി നോട്ട് 7 ഇന്ത്യയില്‍ നിര്‍ത്തലാക്കുന്നു; പകരം റെഡ്മി നോട്ട് 7 എസ് വിപണിയില്‍

Malayalilife
ഷവോമി റെഡ്മി നോട്ട് 7 ഇന്ത്യയില്‍ നിര്‍ത്തലാക്കുന്നു; പകരം റെഡ്മി നോട്ട് 7 എസ് വിപണിയില്‍

മൂന്ന് മാസം മുമ്പ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി അവതരിപ്പിച്ച റെഡ്മി നോട്ട് 7ന് എന്ത് പറ്റീ എന്നുള്ള ചോദ്യങ്ങളാണ് ഉപഭോക്താക്കളില്‍. 10,999 രൂപയ്ക്കാണ് റെഡ്മീ നോട്ട് 7 വിപണിയില്‍ ഇറങ്ങിയിരുന്നത്. റെഡ്മി നോട്ട് 7 പ്രോയ്‌ക്കൊപ്പം ഫെബ്രുവരിയിലായിരുന്നു നോട്ട് 7 പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ റെഡ്മി നോട്ട് 7 ന്റൈ വില്‍പ്പന നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ കമ്പനി സ്ഥിരീകരിച്ചു. 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം റെഡ്മി നോട്ട് 7 ലഭ്യമാകില്ല. പകരം നോട്ട് 7 എസ് കമ്പനി വിപണിയില്‍ ഇറക്കുമെന്നാണ് പറയുന്നത്. നോട്ട് 7 നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. വരാന്‍ പോകുന്ന നോട്ട് 7 എസിനും നിര്‍ത്തലാക്കുന്ന നോട്ട് 7 ന്റെയും ഫീച്ചറുകള്‍ ഏകദേശം സമാനമാണ്. 48 എംപി കാമറയാണ് പുതിയ ഫോണിന്റെ പ്രധാന സവിശേഷത. 

എന്നാല്‍ ബാക്കിയെല്ലാം തന്നെ രണ്ട് ഫോണുകള്‍ക്കും ഒരേ സവിശേഷതകളായതിനാല്‍ റെഡ്മി നോട്ട് 7 എന്തിന് നിര്‍ത്തലാക്കുന്നുവെന്ന് ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. 12,999 രൂപയാണ് ഇതിന്റെ വില. റെഡ്മി നോട്ട് 7 എസ് ഇന്ത്യയില്‍ മെയ് 23 ന് ഫ്‌ളിപ്കാര്‍ട്ട്, മിഡ്.കോം, മി ഹോം സ്റ്റോറുകള്‍, മൈ ബ്രാന്‍ഡഡ് പാര്‍ട്‌സുകള്‍ എന്നിവയില്‍ ആദ്യമായി വില്‍പ്പനയ്‌ക്കെത്തും

redmi note 7 discontinued India soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES