Latest News

റെഡ്മീ 6 ഫോണുകളുടെ വില താല്‍ക്കാലികമായിക്കുറച്ച് ഷവോമി

Malayalilife
റെഡ്മീ 6 ഫോണുകളുടെ വില താല്‍ക്കാലികമായിക്കുറച്ച് ഷവോമി

റെഡ്മീ 6 ഫോണുകളുടെ വില താല്‍ക്കാലികമായിക്കുറച്ച് ഷവോമി. ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 8വരെയാണ് റെഡ്മീ 6 ഫോണുകളുടെ വിലയില്‍ 500 മുതല്‍ 2000വരെ ഡിസ്‌ക്കൌണ്ട് ലഭിക്കുന്നത്. ഷവോമിയുടെ ഇ-സ്റ്റോര്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവില്‍ ലഭിക്കും.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ റെഡ്മീ 6എ, റെഡ്മീ 6, റെഡ്മീ 6 പ്രോ എന്നീ ഫോണുകള്‍ക്കാണ് വിലക്കുറവ്. സാംസങ്ങ് അടുത്തിടെ വിപണിയില്‍ ഇറക്കിയ എം സീരിസ് ഫോണുകളുടെ ഭീഷണി ഒഴിവാക്കാനാണ് പുതിയ വിലക്കുറവ് എന്നാണ് സൂചന. ഇതിനൊപ്പം തന്നെ വിവിധ പ്ലാറ്റ്‌ഫോം അനുസരിച്ച് ബാങ്കിംഗ് ഓഫറുകളും,ഇഎംഐ ഓഫറുകളും ഈ വിലക്കുറവിന് പിന്നാലെ ലഭിക്കും.

റെഡ്മീ 6 പ്രോ 4ജിബി പതിപ്പിന് ഓഫര്‍ കാലത്ത് വില 10,999 രൂപയായിരിക്കും. ഈ ഫോണിന്റെ 3ജിബി പതിപ്പിന് പുതുക്കിയ വില 8,999 രൂപയായിരിക്കും. റെഡ്മീ 6 എ 2ജിബി പതിപ്പിന് പുതിയ വില 6,499 രൂപയായിരിക്കും. റെഡ്മീ 6 4ജിബി പതിപ്പിന് വില 8,499 രൂപയായിരിക്കും. 

Read more topics: # redmi-6-pro-temporary-price-cut
redmi-6-pro-temporary-price-cut

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES