Latest News

ആമസോണിലൂടെ ഒപ്പോ ദീവാലി എഡിഷന്‍ വില്‍പ്പന ആരംഭിച്ചു

Malayalilife
topbanner
 ആമസോണിലൂടെ ഒപ്പോ ദീവാലി എഡിഷന്‍ വില്‍പ്പന ആരംഭിച്ചു

പ്പോ ഉത്സവകാല സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് എ17 പ്രോ ദീവാലി എഡിഷന്റെ വില്പന ആരംഭിച്ചതായി റിപ്പോര്‍ട്ട്. ദീവാലി എഡിഷന്റെ വില്പന ആമസോണ്‍ വഴിയാണ്.23,990 രൂപയാണ് എ17 പ്രോ ദീവാലി എഡിഷന്റെ വില. സ്‌പെഷ്യല്‍ എഡിഷന്‍ ആയെത്തിയ ദീവാലി എഡിഷന്‍ പതിപ്പിന് ഒപ്പോ എ17 പ്രോ പതിപ്പിനേക്കാള്‍ 1000 രൂപ കൂടുതലാണ്.  എ17 പ്രോ ദീവാലി എഡിഷന്റെ ഹൈലൈറ്റ് മാറ്റ് ഗോള്‍ഡ് ഫിനിഷ് ആണ്.

എന്നാല്‍,  താഴ്ഭാഗത്ത് ആകാശ നീല നിറമാണ്.  പ്രത്യേകം തയ്യാറാക്കിയ ഗിഫ്റ്റ് ബോക്സിലാണ്   എ17 പ്രോ ദീവാലി എഡിഷന്‍  ഒപ്പോ നല്‍കുക.  ഫോണിനൊപ്പം ഒപ്പോയുടെ 10,000ാഅവ പവര്‍ ബാങ്ക് സൗജന്യമായി ലഭിക്കും.  ഭാഗ്യശാലികളായ എ17 പ്രോ ദീവാലി എഡിഷന്‍ ഉടമകള്‍ക്ക് 2990 വിലമതിക്കുന്ന സമ്മാനങ്ങളും ഒരുതവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒപ്പോ എ17 പ്രോയില്‍  6.43 ഇഞ്ച് ഫുള്‍ എച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്.  20:9 ആണ് ആസ്‌പെക്ട് റേഷ്യോ. 30ണ ഢഛഛഇ ഫ്‌ലാഷ് ചാര്‍ജ് 4.0 പിന്തുണയുള്ള 4,000ാഅവ ബാറ്ററി ആണ് ഒപ്പോ എ17 പ്രോയ്ക്ക്. 8 ജിബി എല്‍പിഡിഡിആര്‍ 4 എക്‌സ് റാമും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമായി ബന്ധിപ്പിച്ച മീഡിയടെക് ഹീലിയോ ജ95 ഒക്ടാകോര്‍ ചിപ്സെറ്റാണ് കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ കളര്‍ഒഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഫോണില്‍. ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ജിപിഎസ്/എ-ജിപിഎസ്, ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, 3.5 എംഎം ഇയര്‍ഫോണ്‍ ജാക്ക് എന്നിവയാണ് ലഭിക്കുന്നത്.
 

oppo diwali special edition sale started

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES