വണ്‍പ്ലസ് പുതിയ മിഡ്ബഡ്ജറ്റ് ഫോണുമായി രംഗത്ത് എത്തുന്നു. വണ്‍പ്ലസ് 8 ലൈറ്റ് എന്ന പേരില്‍ ആയിരിക്കും 30000ത്തില്‍ താഴെയുള്ള പുതിയ ഫോണ്‍ വണ്‍പ്ലസ് ഇറക്കുക. 2020 ല്‍ എത്തുന്ന ഫോണിന്റെ ചില പ്രത്യേകതകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്.
അടുത്തവര്‍ഷം വണ്‍പ്ലസ് ഇറക്കുന്ന ബേസിക്ക് ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 8 ലൈറ്റ്. ഇതിന് ഫ്‌ലാറ്റായ ഒരു ഡിസ്‌പ്ലേയാണ് ഉണ്ടാകുക. സെല്‍ഫിക്കായി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയായിരിക്കും ഈ ഫോണിന് ഉണ്ടാകുക. 6.4 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിന് ഉണ്ടാകുക. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉണ്ടാകും.
ഹെഡ്‌ഫോണ്‍ ജാക്കറ്റ് ഇല്ലാത്ത ഫോണില്‍ യുഎസ്ബി-സി ടൈപ്പ് പോര്‍ട്ട്, അതിനടുത്ത് തന്നെ സ്പീക്കര്‍ ഗ്രില്ല് കാണാം. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമായിരിക്കും വണ്‍പ്ലസ് 8 ലൈറ്റിന്. എന്നാല്‍ ക്യാമറയുടെ ശേഷി എത്രയാണെന്ന് വ്യക്തമല്ല. എന്തായാലും 64-എംപി വൈഡ് അംഗിള്‍ ക്യാമറ പിന്നില്‍ പ്രതീക്ഷിക്കുന്നു. മാക്രോ മോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെന്‍സറും പ്രതീക്ഷിക്കാം.