ദി പ്രീസ്റ്റ്, രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് ജോഫിന്‍ ടി ചാക്കോ. തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കിടുകയാണ് ജോഫിന്‍ ഇപ്പോള്‍. തനിക്ക് ഒരു മകന്‍ പിറന്ന സന്തോഷമാണ് ജോഫിന്‍ പങ്കുവയ്ക്കുന്നത്.
'2021 നവംബര്‍ 27, മഴ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ദിവസം. ആദ്യമായി ഞങ്ങള്‍ മാതാപിതാക്കളായ ദിനം. ഇന്ന് അവള്‍ക്ക് നാല് വയസ്സ് തികയുന്നു, ഞങ്ങളുടെ സന്തോഷം വീണ്ടും വര്‍ധിക്കുന്നു. ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞായ സ്‌കൈ ടി. ജോണിനെ വരവേല്‍ക്കാനുള്ള ഭാഗ്യം ലഭിച്ചു. ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു, വീട് കൂടുതല്‍ നിറവുള്ളതായി,' ജോഫിന്‍ കുറിച്ചു.
മകള്‍ക്ക് മഴ ടി ജൊവാന്‍ എന്നാണ് ജോഫിനും ഭാര്യയും പേരു നല്‍കിയത്. മകനും വ്യത്യസ്തമായ പേരു തന്നെ നല്‍കിയിരിക്കുകയാണ് ജോഫിന്‍.