Latest News

ലൈറ്റ്മാന്‍മാര്‍ക്ക് വെറും രണ്ട് മൂന്ന് മണിക്കൂര്‍ മാത്രമേ കിട്ടുകയുള്ളൂ;  ഷൂട്ടിംഗ് സെറ്റുകളിലെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണം; മഹാനടിക്ക് ശേഷം  12 മാസത്തിനുള്ളില്‍ പത്ത് കിലോ കുറച്ചു; കീര്‍ത്തി സുരേഷ് പങ്ക് വച്ചത്

Malayalilife
 ലൈറ്റ്മാന്‍മാര്‍ക്ക് വെറും രണ്ട് മൂന്ന് മണിക്കൂര്‍ മാത്രമേ കിട്ടുകയുള്ളൂ;  ഷൂട്ടിംഗ് സെറ്റുകളിലെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണം; മഹാനടിക്ക് ശേഷം  12 മാസത്തിനുള്ളില്‍ പത്ത് കിലോ കുറച്ചു; കീര്‍ത്തി സുരേഷ് പങ്ക് വച്ചത്

സിനിമാ വ്യവസായത്തിലെ ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് ലൈറ്റ്മാന്‍മാര്‍ക്ക്, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടി കീര്‍ത്തി സുരേഷ്. ഷൂട്ടിംഗ് സെറ്റുകളിലെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നാണ് താരത്തിന്റെ പ്രധാന ആവശ്യം. തന്റെ പുതിയ സിനിമയായ 'റിവോള്‍വര്‍ റീത്ത'യുടെ പ്രചാരണ പരിപാടിക്കിടെയാണ് കീര്‍ത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. 

നിലവില്‍ മലയാളം, ഹിന്ദി ഇന്‍ഡസ്ട്രികളില്‍ ഉള്‍പ്പെടെ പലപ്പോഴും 12 മണിക്കൂര്‍ ഷിഫ്റ്റാണ് ഉള്ളത്. ഇത്രയധികം സമയം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ ലൈറ്റ്മാന്‍മാര്‍ക്ക് ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ ലഭിക്കുന്നതെന്നും ഇത് ഉറക്കക്കുറവിനും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും കീര്‍ത്തി ചൂണ്ടിക്കാട്ടി. 

തന്റെ സ്വന്തം അനുഭവവും അവര്‍ പങ്കുവെച്ചു. താന്‍ ഒമ്പത് മുതല്‍ ആറ് വരെയുള്ള ഷെഡ്യൂളുകളിലും, രാത്രി ഷിഫ്റ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരാളുടെ ആരോഗ്യം പരിഗണിച്ച് ഒരു ദിവസം എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നതാണ് ഉചിതം എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നതെന്ന് കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. 

ഒന്‍പതുമുതല്‍ ആറുവരെ ഷൂട്ടിങ് ഉള്ള സെറ്റില്‍, ഒന്‍പതാവുമ്പോഴേക്ക് നമ്മള്‍ മേക്കപ്പ് ചെയ്ത് തയ്യാറാകേണ്ടിവരും.അതിനര്‍ഥം 7.30-ന് സെറ്റില്‍ എത്തണം. 6.30-ന് വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരും. 5.30-നെങ്കിലും എഴുന്നേല്‍ക്കണം'-നടി ഉദാഹരണസഹിതം പറഞ്ഞു. 

'ആറിനോ ആറരയ്ക്കോ പാക്കപ്പ് കഴിഞ്ഞാല്‍ വസ്ത്രംമാറി ഏഴുമണിയോടെ സെറ്റില്‍നിന്ന് ഇറങ്ങും. വീട്ടിലോ ഹോട്ടലിലോ എത്തുമ്പോഴേക്ക് എട്ടുമണിയാവും.വസ്ത്രംമാറി വര്‍ക്ക് ഔട്ടിനൊക്കെ പോയി തിരിച്ചെത്തുമ്പോഴേക്ക് പത്തുമണിയാവും. കുളിച്ച് അത്താഴം കഴിക്കുമ്പോഴേക്ക് 11 മണി. എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കു.മ്പോള്‍ 11.30. എന്നിട്ടും രാവിലെ എഴുന്നേല്‍ക്കേണ്ടത് 5.30-ന്'- നടി ചൂണ്ടിക്കാണിച്ചു. 

എട്ടുമണിക്കൂര്‍ ഉറക്കം ആരോഗ്യത്തിന് നല്ലതാണെന്ന് പറയും. പക്ഷേ, ഒമ്പതുമുതല്‍ ആറുവരേയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും ആറുമണിക്കൂര്‍ കഷ്ടിച്ചാണ് ഉറക്കം ലഭിക്കുന്നത്. അപ്പോള്‍ ഒമ്പതുമുതല്‍ ഒമ്പതുവരെ ഷിഫ്റ്റാണെങ്കില്‍ ഓര്‍ത്തുനോക്കൂ. അഞ്ചുമണിക്കൂറോ അതില്‍ കുറവോ മാത്രമേ ഉറക്കം ലഭിക്കൂ. ഞങ്ങള്‍ക്ക് മുമ്പെത്തി ഞങ്ങള്‍ക്ക് ശേഷം പോകുന്ന സാങ്കേതികപ്രവര്‍ത്തകരുടെ കാര്യം ഓര്‍ത്തുനോക്കൂ, അവര്‍ക്ക് ഇതിലും കൂടുതല്‍ സമയമെടുക്കും', കീര്‍ത്തി പറയുന്നു.

സിനിമയിലേക്ക് എത്തിയ സമയത്ത് ശരീര ഭാരത്തെക്കുറിച്ചും ചര്‍മ്മ സംരക്ഷണത്തെക്കുറിച്ചും താന്‍ ചിന്തിച്ചിരുന്നതേ ഇല്ലെന്ന് കീര്‍ത്തി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മഹാനടി സിനിമവരെ അഭിനയം എന്നത് മുഖമാണെന്ന് മാത്രമാണ് ചിന്തിച്ചിരുന്നത്. അഭിനയിക്കുക, തിരിച്ചു വരിക, ഭക്ഷണം കഴിക്കുക, ഉറങ്ങുക ഇതായിരുന്നു ഞാന്‍ ചെയ്തിരുന്നത്. വര്‍ക്ക്ഔട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നതേ ഇല്ല. മഹാനടി സിനിമയ്ക്കുശേഷമാണ് ശരീര ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് കീര്‍ത്തി പറഞ്ഞു.

'പിന്നീട് പതിയെ വര്‍ക്ക്ഔട്ട് ചെയ്യാന്‍ തുടങ്ങി. 10 മുതല്‍ 12 മാസത്തിനുള്ളില്‍ ഏകദേശം പത്ത് കിലോ കുറച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട യാത്രയായിരുന്നു. ആദ്യം കാര്‍ഡിയോയാണ് ചെയ്തത്. കുറേ ശരീര ഭാരം കുറഞ്ഞു. അതിനുശേഷം, കാര്‍ഡിയോ എനിക്ക് ശരിയാവില്ലെന്ന് തോന്നിയപ്പോള്‍ യോഗയിലേക്ക് മാറി. പക്ഷേ അപ്പോഴും ശക്തി കുറവായിരുന്നു. അങ്ങനെ സ്‌ട്രെങ്ത് ട്രെയിനിങ് തുടങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്‌ട്രെങ്ത് ട്രെയിനിങ്, യോഗ ഉള്‍പ്പെടെ എല്ലാം ചെയ്യുന്നുണ്ട്. ആഴ്ചയില്‍ 5-6 ദിവസം ഒന്നര മണിക്കൂറോളം വര്‍ക്ക്ഔട്ടിനായി മാറ്റിവയ്ക്കുന്നു,'' കീര്‍ത്തി പറഞ്ഞു.

പലരും പറയുമായിരുന്നു, ഞാന്‍ കുറച്ച് തടിച്ചിരുന്നപ്പോള്‍ കാണാന്‍ സുന്ദരിയായിരുന്നുവെന്ന്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമല്ലേ. അതിന് അനുസരിച്ച് നമുക്ക് മാറാന്‍ കഴിയില്ല. വാസ്തവത്തില്‍, ആ ദിവസങ്ങളില്‍ എന്റെ ഭക്ഷണശീലങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. 10 ദോശയോ 20 ഇഡ്ഡലിയോ ഒരേസമയം കഴിക്കുന്നതുപോലെയായിരുന്നു അത്. പക്ഷേ, ഞാന്‍ ഇപ്പോഴാണ് ആരോഗ്യവതിയായിരിക്കുന്നത്. ഇപ്പോഴും ഭക്ഷണത്തില്‍ ഞാന്‍ നിയന്ത്രണം വയ്ക്കാറില്ല. എനിക്ക് ഇഷ്ടമുള്ളത് ആരോഗ്യകരമായ രീതിയില്‍ കഴിക്കാറുണ്ട്,'' കീര്‍ത്തി വ്യക്തമാക്കി. 

യോഗ തനിക്ക് വലിയൊരു മാറ്റമാണ് ഉണ്ടാക്കിയതെന്നും കീര്‍ത്തി അഭിപ്രായപ്പെട്ടു. അത് എന്റെ മനസിന് സമാധാനവും ശരീരത്തിന് ശക്തിയും നല്‍കി. ഞാന്‍ പതിവായി യോഗ പരിശീലിക്കുന്നതുകൊണ്ടാണ് എനിക്ക് ഇത്രയധികം ആരോഗ്യത്തോടെയിരിക്കാനും ശരിയായ അളവില്‍ ഭാരം കുറയ്ക്കാനും കഴിയുന്നതെന്ന് കീര്‍ത്തി പറഞ്ഞു.

keerthy suresh about film industry working time

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES