Latest News

നോക്കിയ 5.3; മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യിലേക്ക്‌

Malayalilife
 നോക്കിയ 5.3; മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യിലേക്ക്‌

ച്‌എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ അവതരിപ്പിച്ച മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ 5.3 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന് ദി മൊബൈല്‍ ഇന്ത്യന്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയുന്നു. ഇടവേളയ്ക്ക് ശേഷം വമ്ബന്‍ തിരിച്ചുവരവാണ് നോക്കിയ പദ്ധതിയിട്ടിരിക്കുന്നത് എന്ന് വെബ്‌സൈറ്റ് പറയുന്നു.

നോക്കിയ 5.3-ന്റെ വില ഏകദേശം 189 യൂറോ (ഏകദേശം 15,080 രൂപ) ആണ്. നോക്കിയ 5.3-യ്ക്ക് 1600 x 720 പിക്സലും 2.5D കര്‍വ്ഡ് ഗ്ലാസ്സുമുള്ള 6.55 ഇഞ്ച് എച്ഡി+ ഡിസ്പ്ലേയാണ്. സിയാന്‍, സാന്‍ഡ്, ചാര്‍ക്കോള്‍ എന്നിങ്ങനെ 3 നിറങ്ങളില്‍ ആണ് വില്പനക്കെത്തിയിരിക്കുന്നത്. 2 ദിവസം വരെ ബാറ്ററി ലൈഫുണ്ട് എന്ന് നോക്കിയ അവകാശപ്പെടുന്ന 4000mAh ബാറ്ററി ആണ് നോക്കിയ 5.3-യ്ക്ക്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രോസസറും അഡ്രെനോ 610 GPU-വുമാണ്. നോക്കിയ 5.3-യ്ക്ക് 6 ജിബി റാമും, 64 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി 512 ജിബി വരെ ഉയര്‍ത്താം. ആന്‍ഡ്രോയിഡ് 10-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

കമ്ബനി ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ നോക്കിയ 5.3-യോടൊപ്പം ചില സ്മാര്‍ട്ഫോണുകള്‍ കൂടെ ലോഞ്ച് ചെയ്യും. റിപോര്‍ട്ടുകള്‍ പ്രകാരം ഇക്കൂട്ടത്തില്‍ നോക്കിയയുടെ ആദ്യ 5ജി ഫോണ്‍ ആയ 8.3 5ജിയുമുണ്ടായേക്കാം. 4 ജി വോള്‍ട്ട്, വൈഫൈ 802.11 എസി (2.4 ജിഗാഹെര്‍ട്സ് + 5 ജിഗാഹെര്‍ട്സ്), ബ്ലൂടൂത്ത് 4.2, ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് നോക്കിയ 5.3-യിലെ കണക്ടിവിറ്റി ഓപ്ഷനുകള്‍

nokia 5 3 reportedly launch in indai this month

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES