ഫോണിന്റെ ലോക്ക് മാറ്റാൻ വിരലടയാളം ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നാം കാണാൻ തുടങ്ങിയിട്ട് നാളേറെയായി. ഫേസ് റെക്കഗ്നീഷൻ വച്ച് മുഖവും ലോക്ക് മാറ്റാനുള്ള ഉപാധിയാക്കുന്നത് ഐ ഫോൺ നേരത്തെ നമുക്ക് കാട്ടിത്തന്ന ഒന്നാണ്. എന്നാൽ കവിളും ചെവിയും വരെ ലോക്ക് മാറ്റാൻ സഹായിക്കുന്ന ഘടകങ്ങളാക്കി മാറ്റുകയും ഫോണിന്റെ ഏത് ഭാഗത്തും വിരൽ വച്ചാൽ അൺലോക്ക് ആവുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഐടി ഉൽപന്ന ഭീമനായ ആപ്പിളിന്റെ ഇറങ്ങാനിരിക്കുന്ന ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പേയ്‌മെന്റുകൾ അടയ്ക്കുന്നത് മുതൽ ഫോണിന് പാസ്‌വേർഡായി നൽകാൻ വരെ വിരലടയാളത്തെ ഉപയോഗിക്കാം എന്ന് പറയുമ്പോൾ തന്നെ ആപ്പിൾ ഇറക്കാൻ പോകുന്ന വിസ്മയം എന്തെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. ഇതിന് പുറമേയാണ് കവിളും ചെവിയും വരെ ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ആപ്പിൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
അടുത്തിടെ ഇറങ്ങിയ ഐഫോൺ മോഡലുകളിൽ എല്ലാം തന്നെ എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ ഡിസൈനിലും ഹോം ബട്ടണിൽ തന്നെ വിരലുകൾ ഉപയോഗിച്ച് ചെയ്യാവുന്ന കൺട്രോളുകളും ഫേഷ്യൽ റെക്കഗിനീഷനും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡിസ്‌പ്ലേ സ്‌ക്രീനിലെ എവിടെ വേണമെങ്കിലും തൊടുന്നതിന് പിന്നാലെ ഫോൺ അൺലോക്ക് ആകുന്ന വിദ്യയും ആപ്പിൾ പുറത്തിറക്കിയത്. പുതു പുത്തൻ ഫോഷ്യൽ റെക്കഗിനീഷനിലൂടെ മുഖത്തിന് എന്തെങ്കിലും മാറ്റമുണ്ടായാൽ പോലും ഏത് ഇരുട്ടത്തും ഉടമയെ തിരിച്ചറിയാനും ഈ ഐഫോൺ വിരുതന് സാധിക്കും