മൊബൈല്‍ പ്രേമികള്‍ക്കായി മോട്ടോ ജി 9 പ്ലസ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുന്നത്. 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി + മാക്‌സ് വിഷന്‍ എച്ച്ഡിആര്‍ 10 സൂപ്പര്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. റോസ് ഗോള്‍ഡ്, ബ്ലൂ ഇന്‍ഡിഗോ കളര്‍ ഓപ്ഷനുകളിലാണ് ഈ ഹാന്‍ഡ്‌സെറ്റ് എത്തുന്നത്.
2.2 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി ടീഇ പ്രോസസറാണ് ഈ ഹാന്‍ഡ്‌സെറ്റിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. ഇത് 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി വരുന്നു. കൂടാതെ, സ്റ്റോറേജ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനായി മൈക്രോ എസ്ഡി കാര്‍ഡിന്റെ സപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. മോട്ടോ ജി 9 പ്ലസിന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് വരുന്നുണ്ട്. എഫ് / 1.8 അപ്പേര്‍ച്ചറുള്ള 64 മെഗാപിക്സല്‍ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്സല്‍ 118 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, എഫ് / 2.2 അപ്പര്‍ച്ചര്‍ വരുന്ന 2 മെഗാപിക്സല്‍ മാക്രോ ക്യാമറ, എഫ് / 2.2 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.
30W ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പ്ലസിന് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 എസി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഉള്‍പ്പെടുന്നു.