ഓഫീസ് കാര്യങ്ങള്‍ക്കും മറ്റും ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ അത് സൗജന്യമായി ലഭിക്കില്ല. ഈ മാസം 30 മുതല്‍ ചില നീയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഗൂഗിള്‍.നിയന്ത്രങ്ങളില്‍ പ്രധാനം ഗൂഗിള്‍ മീറ്റ് ഇനി പൂര്‍ണമായും സൗജന്യമല്ല എന്നതാണ്. 60 മിനിറ്റ് വരെയാണ് ഗൂഗിള്‍ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി വീഡിയോ കോണ്‍ഫെറന്‍സിങ് നടത്താന്‍ സാധിക്കുക. ഈ മാസം 30 വരെ മാത്രമേ 100 അംഗങ്ങളെ വരെ ഉള്‍പ്പെടുത്തി ഗൂഗിള്‍ മീറ്റ് പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കൂ. സേവനം 60 മിനുട്ടിന് ശേഷവും തുടരണമെങ്കില്‍ പ്രത്യേകം പണം ചിലവഴിക്കണം.
ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഗൂഗിള്‍ മീറ്റിന്റെ സൗജന്യ ഉപയോഗ പരിധി 60 മിനിറ്റ് ആണ് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും സെപ്റ്റംബര്‍ 30 വരെ ഈ നിയന്ത്രണം നടപ്പില്‍ വരുത്തുന്നത് താമസിപ്പിച്ചു ഗൂഗിള്‍. ഈ മാസം 30-ന് ആരംഭിക്കുന്ന നീയന്ത്രണങ്ങളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ദി വേര്‍ജ് ഗൂഗിളുമായി ബന്ധപ്പെട്ടപ്പോള്‍ പുതുതായി തങ്ങള്‍ക്ക് പുതുതായി ഒന്നും പറയാനില്ല എന്നും, മുന്‍പേ തീരുമാനിച്ച കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കും എന്നുമാണ് ഗൂഗിളില്‍ നിന്നും ലഭിച്ച മറുപടി.