കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിയിരിക്കുന്നത് . സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന ബ്രിട്ടനിലെ ഉപയോക്താക്കള്‍ക്ക് അഞ്ച് ലക്ഷം പൗണ്ട് ഫെയ്‌സ്ബുക് നഷ്ടപരിഹാരം നല്‍കും. ബ്രിട്ടനിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്സ് ഓഫിസാണ് ഒരു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നഷ്ടപരിഹാരത്തിന് ഫെയ്‌സ്ബുക് മേധാവി സമ്മതിച്ച വിവരം അറിയിച്ചത്.
വൈകാതെ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടിവരും.
ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ 2017ലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്സ് ഓഫിസ് അന്വേഷണം ആരംഭിക്കുന്നത്. 2007-14 കാലയളവില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക് മറ്റ് ആപ്ലിക്കേഷനുകള്‍ക്ക് നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഉപയോക്താക്കളുടെ സമ്മതമില്ലാതെയായിരുന്നു ഇതില്‍ ഭൂരിഭാഗവും നടന്നത്. ഇതേതുടര്‍ന്ന് 2018 ഒക്ടോബറില്‍ ഫെയ്‌സ്ബുക്കിനെതിരെ പിഴ ചുമത്തുകയും ചെയ്തു.5.5 കോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു തുടക്കത്തില്‍ കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതില്‍ 2.70 ലക്ഷം പേര്‍ മാത്രമായിരുന്നു വിവരങ്ങള്‍ നല്‍കാനായി ഔദ്യോഗികമായി അനുമതി നല്‍കിയത്. ഒരു സര്‍വേയുടെ മറവിലായിരുന്നു കേംബ്രിഡ്ജ് അനലറ്റിക്ക ഈ സമ്മതം നേടിയെടുത്തതും.
സ്വകാര്യ വിവരങ്ങള്‍ അനുമതിയില്ലാതെ ചോര്‍ത്തിയതും അത് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചതും വലിയ തോതില്‍ വിവാദമായതോടെ കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാര്‍ തന്നെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു