വളരെയേറെ പ്രചാരത്തിലുള്ള ഒരു സമൂഹമാദ്ധ്യമമാണ് ഇന്‍സ്റ്റാഗ്രാം. മെസേജിംഗും റീല്‍സ് പോലുള്ള വീഡിയോകളും ഉപഭോക്താക്കള്‍ക്ക് നല്‍കി ഇപ്പോൾ ഇൻസ്റ്റാഗ്രാം നൽകി കഴിഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിനാണ് ടിക് ടോക് നിരോധനം ഗുണമായി മാറിയത്. ഇന്‍സ്റ്റാഗ്രാം റീല്‍സ് ടിക്ക ടോക്കിനെ നിരോധിച്ചതിന് പിന്നാലെ എത്തിയത് ഇന്ത്യയിലെ നിരവധി ടിക് ടോക്ക് താരങ്ങള്‍ ഇന്‍സ്റ്റയിലേക്ക് ചുവട് മാറുന്നതിന് കാരണമായി. എന്നാൽ ഇപ്പോൾ പുത്തൻ ഫീച്ചർ നൽകാനുള്ള ഒരുക്കത്തിലാണ് ഇൻസ്റ്റാഗ്രാം. ഇന്‍സ്റ്രാഗ്രാം ആപ്പില്‍ 24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയയ്ക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു ലക്ഷ്യം വാട്ട്സാപ്പ് സ്റ്റാറ്റസ് ആരംഭിച്ചത് മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും അത് പിന്നെ സ്റ്റാറ്റസ് വീഡിയോകള്‍ എന്ന തലം വരെ എത്തി. എന്നാല്‍ ഇന്‍സ്റ്റാഗ്രാം വഴി നിലവില്‍ മെസേജുകള്‍ മാത്രമേ ഇത്തരത്തില്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇന്‍സ്റ്റാഗ്രാം വഴി സാധാരണ അയയ്ക്കുന്ന ഡയറക്‌ട് മെസേജുകള്‍ തന്നെയാണ് നോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഈ മെസേജുകള്‍. നോട്ട്സ് എന്നൊരു ഓപ്ഷന്‍ കൂടിയുണ്ടാകുമെന്ന് മാത്രം. ഇത്തരത്തില്‍ മെസേജുകള്‍ ഒരാള്‍ക്ക് മാത്രമായോ ഒരു കൂട്ടം ആള്‍ക്കാര്‍ക്കോ അയയ്ക്കാം. തിരിച്ച് നോട്ട്സ് ആയോ അതല്ലെങ്കില്‍ സാധാരണ മെസേജ് ആയോ സന്ദേശം ലഭിക്കുന്നവര്‍ക്ക് മറുപടി അയയ്ക്കാം. 24 മണിക്കൂറിന് ശേഷം നോട്ട്സ് ആയി അയയ്ക്കുന്ന സന്ദേശങ്ങള്‍ മാഞ്ഞ് പോകും എന്ന വ്യത്യാസം മാത്രമേയുള്ളു.
ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. നോട്ട്സ് പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്ബനി പ്രതിനിധികള്‍ തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പരീക്ഷണത്തിന് ശേഷം മാത്രമേ മറ്റ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. എന്നാല്‍ ഇത് എന്ന് മുതല്‍ കിട്ടും എന്നതിനെകുറിച്ച് ഇന്‍സ്റ്റാഗ്രാം വ്യക്തമായ മറുപടി നല്‍കുന്നില്ല.