ഭൂമിയില്‍ നിന്ന് 725 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്‌സോപ്ലാനെറ്റിനെ കണ്ടെത്തി അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ (പിആര്‍എല്‍) ശാസ്ത്രജ്ഞര്‍. 1.5 മടങ്ങ് പിണ്ഡമുള്ള ഒരു നക്ഷത്രത്തെ ഈ ഗ്രഹം നമ്മുടെ സൂര്യനേക്കാള്‍ ചുറ്റുന്നുതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നമ്മുടെ സൗരയൂഥത്തിന് പുറത്ത് ഏതെങ്കിലും ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെയാണ് എക്‌സോപ്ലാനെറ്റുകള്‍ എന്നു വിളിക്കുന്നത്.
വ്യാഴത്തിന്റെ 1.4 മടങ്ങ് വലിപ്പമാണ് പുതുതായി കണ്ടെത്തിയ ഈ ഗ്രഹത്തിന് ഉള്ളതും. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ അസാധാരണമാം വിധം വളരെ അടുത്താണ് പരിക്രമണം ചെയ്യുന്നത്. പത്തിലൊന്നു മാത്രമാണ് ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ള ദൂരം സൂര്യനും ബുധനും തമ്മിലുള്ള ദൂരത്തിന്റെ. അതിനാല്‍ തന്നെ വെറും 3.2 ഭൗമ ദിനങ്ങള്‍ക്കുള്ളില്‍ ഒരു ഭ്രമണം പൂര്‍ത്തിയാക്കും. വ്യാഴത്തേക്കാള്‍ വലുതാണെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിന്റെ 70 ശതമാനം മാത്രമാണ് ഇതിന്റെ പിണ്ഡം.
നക്ഷത്രത്തിന്റെ വളരെ അടുത്തായതിനാല്‍ ഈ ഗ്രഹത്തിന്റെ ഉപരിതല താപനില 2,000 ഡിഗ്രി കെല്‍വിന്‍ (1726.85 ഡിഗ്രി സെല്‍ഷ്യസ്) വരെ ആയിരിക്കാനാണ് സാധ്യത. ഈ സവിശേഷതകളുള്ള ഗ്രഹങ്ങളെ പലപ്പോഴും ചൂടുള്ള വ്യാഴം എന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ എട്ട് എക്‌സോപ്ലാനെറ്റുകള്‍ ഇതു വരെ കണ്ടെത്തിയിട്ടുണ്ട്.