രാജ്യത്ത് മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്ക് കുത്തനെ ഉയര്‍ത്തി മൊബൈല്‍ കമ്പനികള്‍. ഐഡിയ ,വൊഡഫോണ്‍,ഭാരതി എയര്‍ടെലിനും പപുറമെ ജിയോയും ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. വോയ്സ്, ഡാറ്റാ താരിഫ് നിരക്കില്‍ 40 ശതമാനം വര്‍ധവാണുള്ളത്.
ഡിസംബര്‍ ആറ് മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരിക. നിരക്ക് വര്‍ധിച്ചാലും പുതിയ പ്ലാനുകള്‍ക്ക് കീഴില്‍ 300 ശതമാനം വരെ അധിക ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് ജിയോയുടെ വാഗ്ദാനം. അണ്‍ലിമിറ്റഡ് വോയ്സ്, ഡാറ്റാ സേവനങ്ങളുമായി പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ജിയോ അവതരിപ്പിക്കും. മറ്റ് മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്ക് തൃപ്തികരമായ നിരക്കുകളാണുണ്ടാവുകയെന്നും ജിയോ വ്യക്തമാക്കി. പുതിയ പ്ലാനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജിയോ പുറത്തുവിട്ടിട്ടില്ല.
ഐഡിയ വൊഡഫോണ്‍ പഴയ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകളില്‍ 42 ശതമാനം വരെയാണ് എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞപാദത്തില്‍ 52,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.