Latest News

വാട്ട്സ്ആപ്പില്‍ ബ്ലോക്ക് വേഗം മനസ്സിലാക്കാം

Malayalilife
topbanner
വാട്ട്സ്ആപ്പില്‍ ബ്ലോക്ക് വേഗം   മനസ്സിലാക്കാം

 ഒറ്റ ടാപ്പുകൊണ്ട് ഏതൊരു കോണ്‍ടാക്ടിനേയും ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഇന്‍സ്റ്റ് മെസേജിംഗ് ആപ്പ് കൂടിയാണ്  വാട്ട്സ്ആപ്പ്. നമ്മളെ ആരെങ്കിലും നിശബ്ദമായി ഒരു കോണ്‍ടാക്ട് ബ്ലോക്ക് ചെയ്യാനാകുമെന്നതിനാല്‍ തന്നെ  ബ്ലോക്ക് ചെയ്താല്‍ നമ്മുക്ക് പെട്ടെന്ന് അത് മനസിലാകണമെന്നുമില്ല. നിങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് എങ്ങനെ തിരിച്ചറിയാം. 

നിങ്ങളെ ഒരാള്‍ എല്ലാവര്‍ക്കും അറിയുന്നതുപോലെ  ബ്ലോക്ക് ചെയ്താല്‍ പിന്നീട് അയാളുടെ ഡിസ്പ്ലേ പിക്ചറും സ്റ്റാറ്റസും നിങ്ങള്‍ക്ക് കാണാനാകില്ല. എന്നാല്‍ ഇത് ബ്ലോക്ക് ചെയ്യപ്പെട്ടതുകൊണ്ട് ആകണമെന്നില്ല അർഥം.  ഇങ്ങനെ ചില യൂസേഴ്സ് ഡിപിയും സ്റ്റാറ്റസും ഒഴിവാക്കിയതുകൊണ്ടും സംഭവിക്കാം. ബ്ലോക്ക് ചെയ്ത വ്യക്തി നിങ്ങളുടെ സ്റ്റാറ്റസുകളും കാണില്ല.

 ഒരു മെസേജ് ബ്ലോക്ക് ചെയ്തുവെന്ന് നിങ്ങള്‍ സംശയിക്കുന്ന ആള്‍ക്ക് അയച്ചുനോക്കുക. ബ്ലൂ ടിക്കോ ഡബിള്‍ ടിക്കോ  ദീര്‍ഘനേരം കഴിഞ്ഞിട്ടും വന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്തെന്ന് കരുതാം. വാട്ട്സ്ആപ്പില്‍ വിളിച്ചു  ബ്ലോക്ക് ചെയ്തെന്ന് സംശയിക്കുന്ന വ്യക്തിയെ നോക്കുക. കോള്‍ പ്ലേസ് ആകുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് കരുതാം.

how to find whatsapp block contact

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES