വരിക്കാരെ ആകര്‍ഷിക്കാന്‍ പുത്തൻ ഓഫറുമായി ബിഎസ്‌എന്‍എല്‍. ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ ആണ് പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനും ഇപ്പോള്‍ കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. നിരവധി മറ്റ് ആനുകൂല്യങ്ങളും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയാണ് 1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ബിഎസ്‌എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തെ ഒന്നിലധികം സര്‍ക്കിളുകളില്‍ പ്ലാന്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 100 എസ്‌എംഎസ്, കൂടാതെ 600 ജിബി ഡേറ്റ എന്നിവ ഈ പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കും. ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഈ ഡേറ്റ ഉപയോഗിക്കാനാകും. എന്നാല്‍ വലിയ ഓഫറുകള്‍ വാഗ്ദാനം ചെയ്തേക്കാമെങ്കിലും ബിഎസ്‌എന്‍എലിന് ഇന്ത്യ മുഴുവന്‍ 4ജി നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ല എന്നതാണ് വരിക്കാരുടെ പ്രധാന പരാതി.
പരിധിയില്ലാതെ 600 ജിബി ഡേറ്റയും പുതിയ പ്ലാനില്‍ ആവശ്യം വരുമ്ബോള്‍ ഉപയോഗിക്കാം. 600 ജിബി ഡേറ്റയും ഒരു ദിവസം കൊണ്ട് ഉപയോഗിക്കാം അല്ലെങ്കില്‍ വര്‍ഷം മുഴുവനും അതിനനുസരിച്ച് ബഡ്ജറ്റ് ചെയ്തും ഉപയോഗിക്കാം. ഇന്റര്‍നെറ്റ് വേഗം 80 കെബിപിഎസിലേക്ക് 600 ജിബി ഡേറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ മാറും. 30 ദിവസത്തേക്ക് പിആര്‍ബിടി, 30 ദിവസത്തേക്ക് ഇറോസ് നൗ എന്റര്‍ടൈന്‍മെന്റ്, 30 ദിവസത്തേക്ക് ലോക്ധൂണ്‍ ഉള്ളടക്കം എന്നിവയിലേക്ക് ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ആക്സസും ലഭിക്കും.