സര്‍ക്കാരിന് 100 കോടി കൈത്താങ്ങുമായി ഭാരതി എന്റര്‍പ്രൈസസ്..

Malayalilife
topbanner
സര്‍ക്കാരിന് 100 കോടി കൈത്താങ്ങുമായി ഭാരതി എന്റര്‍പ്രൈസസ്..


കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് ഭാരതി എന്റര്‍പ്രൈസസ് മുന്നിട്ട് എത്തിയിരിക്കുകയാണ്. 100 കോടിയാണ് ഇതിനായി സംഭാവന ചെയ്യുന്നത്. ഭാരതി എന്റര്‍പ്രൈസസും ഉപ കമ്പനികളായ ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രാടെലും ചേര്‍ന്നാണ് 100 കോടി രൂപ് സംഭാവന നല്‍കുന്നത്. തുകയുടെ നിര്‍ണായക പങ്ക് അടിയന്തരമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ബാക്കി തുക മാസ്‌ക്ക്, വ്യക്തിഗത സുരക്ഷാ വസ്ത്ര കിറ്റ്, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആവശ്യ സേവന വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ട മറ്റ് നിര്‍ണായക ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനായി ഉപയോഗിക്കും. 10 ലക്ഷത്തിലധികം എന്‍-95 മാസ്‌ക്കുകള്‍ വാങ്ങിയിട്ടുണ്ട്. അടിയന്തരമായി ഇവ ലഭ്യമാക്കും. 

അതേസമയം ഭാരതി എന്റര്‍പ്രൈസസിന്റെ 100 കോടി രൂപ കൂടാതെ ഭാരതിയിലെ ജീവനക്കാരും സംഭാവന നല്‍കുന്നുണ്ട്. ജീവനക്കാരില്‍ നിന്നും ശേഖരിക്കുന്ന തുകയും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യും.
 

Read more topics: # bharati enterprises,# airtel,# tech
bharati enterprises pledges rs 100 crore for india

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES