Latest News

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഐഫോണ്‍ വില്‍ക്കാന്‍ തീരുമാനം

Malayalilife
 ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഐഫോണ്‍ വില്‍ക്കാന്‍ തീരുമാനം

ന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമായ ആപ്പിള്‍ ഐ ഫോണിന്റെ വില്‍പന സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്. വിദേശ ബ്രാന്‍ഡുകള്‍ മിക്കതും തങ്ങളുടെ ഫോണുകള്‍ സ്വന്തം വെബ്‌സൈറ്റിലൂടെ വില്‍പന നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഈ വേളയിലാണ് ആപ്പിളും ഇതേ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

വരുന്ന അഞ്ചു മാസങ്ങള്‍ക്കകം തങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന ഐഫോണുകളുടെ 35 മുതല്‍ 40 ശതമാനം വരെ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയാണ്. പ്രതിവര്‍ഷം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഗാഡ്ജറ്റുകളുടെ 25 ശതമാനവും ഐപാഡ് ടാബ്ലറ്റുകളും മാക്ക്ബുക്ക് ലാപ്‌ടോപ്പുകളുമാണ്.

നിലവില്‍ ആപ്പിളിന് ആമസസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍ എന്നീ സംരംഭങ്ങളുമായി സെയില്‍സ് പാര്‍ട്ട്ണര്‍ഷിപ്പുണ്ട്. പ്രദേശിക തലത്തില്‍ ഐഫോണിന്റെ വില്‍പന ഇപ്പോള്‍ വര്‍ധിച്ച് വരികയാണ്. മാത്രമല്ല രാജ്യത്ത് ഐഫോണ്‍ അസംബ്ലിങ് നടത്തുന്നത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഐഫോണുകളുടെ കയറ്റുമതിയും കമ്പനി ആരംഭിച്ചിരുന്നു. 

Read more topics: # apple mobile ,# store
apple to sell gadgets directly in india throughonline

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക