കേരളത്തിലെ എയര്‍ടെല്‍ 3ജി കണക്ഷനുകള്‍ നിര്‍ത്തലാക്കുവാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത് .എയര്‍ടെലിന്റെ കേരളത്തിലെ ഉപഭോതാക്കള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്ക് .എന്നാല്‍ ഇപ്പോള്‍ ഇതാ അതിനു പുതിയ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എയര്‍ടെല്‍.
മികച്ച സ്പീഡില്‍ എയര്‍ടെല്‍ 4ജി എല്ലാ ഉപഭോതാക്കള്‍ക്കും ലഭ്യമാക്കുവാന്‍ ആണ് ശ്രമം .അതിന്നായി പുതിയ 2300 2100 മിറ 1800 ലോകോത്തരനിരവരമുള്ള സ്‌പെക്ട്രങ്ങള്‍ ഉടന്‍ തന്നെ കേരളത്തില്‍ സ്ഥാപിക്കുന്നതാണ് .നിലവില്‍ എയര്‍ടെല്‍ 3ജി ഉപയോഗിക്കുന്ന ഉപഭോതാക്കള്‍ എല്ലാംതന്നെ 4ജി കണക്ഷനുകളിലേക്കു അതിനു ശേഷം അപ്‌ഗ്രേഡ് ചെയ്യേണ്ടതാണ് .
ഇനി മുതല്‍ എയര്‍ടെല്‍ 2ജി കൂടാതെ എയര്‍ടെല്‍ 4ജി എന്നി സര്‍വീസുകള്‍ മാത്രമാണ് എയര്‍ടെലിന്റെ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുകയുള്ളു .ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2ജി സര്‍വീസുകളും 4 ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 4ജി സര്‍വീസുകളും ഇനി മുതല്‍ ലഭ്യമാകുന്നതാണു .