വാട്ട്‌സ്‌ആപ്പിന് ഇന്ത്യയില്‍ പണം ഇടപാട് നടത്താന്‍ അനുമതി ലഭിച്ചു. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ആണ് പണമിടപാട് നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. വാട്‌സ് ആപ്പിന് അനുമതി ലഭിച്ചിരിക്കുന്നത് റിസര്‍വ് ബാങ്കിന്‍റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ്. വാട്‌സ്‌ആപ്പിന്റെ ഈ സേവനം ആദ്യഘട്ടത്തില്‍ 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് നല്‍കാനാവുക. 400 മില്യന്‍ ഉപഭോക്താക്കള്‍ വാട്‌സ് ആപ്പ് ഇന്ത്യയില്‍ ആണ് ഉള്ളത്.
2018 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി മുതൽ ബീറ്റാ മോഡിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായി തുടങ്ങും. യുപിഐ വഴിയുള്ള പണമിടപാട് ഇന്ത്യയില്‍ പ്രതിമാസം കഴിഞ്ഞ ദിവസം രണ്ട് ബില്യണ്‍ കടന്നുവെന്ന് എന്‍പിസിഐ അറിയിച്ചിരുന്നു. ഡിജിറ്റല്‍ പേയമെന്റ് രംഗത്ത് വാട്‌സ് ആപ്പിന് യുപിഐ പണമിടപാടിന് അനുമതി നല്‍കുന്നത് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഗൂഗിള്‍ പേ ആണ് നിലവില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷന്‍. രണ്ടാമത് നിൽക്കുന്നത് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേ ആണ്. പേടിഎമ്മും എന്‍പിസിഐയുടെ ഉടമസ്ഥതയിലുള്ള ഭീം ആപ്പുമാണുള്ളത് തൊട്ടുപിന്നില്‍ നിൽക്കുന്നത്. എന്നാല്‍ ഈ സേവനങ്ങള്‍ വാട്‌സാപ്പിനുള്ള അത്രയും ഉപയോക്താക്കള്‍ക്കില്ല. യുപിഐ സേവനം പേടിഎമ്മിന് 28 കോടി വാലറ്റ് ഉപയോക്താക്കളുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗം പേരും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.