വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ഇനി വീഡിയോ കോള്‍ സൗകര്യം

Malayalilife
വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ഇനി  വീഡിയോ കോള്‍ സൗകര്യം

വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ഇന്ന് ഏറെയാണ്. അതിനാൽ തന്നെ തരക്കാർക്കായി  വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിത്തുടങ്ങി.ഈ സൗകര്യം  വളരെ പതിയെ ആണ്  ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ട്.  വീഡിയോ വോയ്‌സ് കോള്‍ ബട്ടനുകളും വെബ് ആപ്പിന് മുകളില്‍ സെര്‍ച്ച്‌ ബട്ടന് സമീപത്തായാണ് നല്‍കിയിരിക്കുന്നത്. വാട്‌സാപ്പ് വെബിലെ പുതിയ സൗകര്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് വെരിഫൈഡ് ട്വിറ്റര്‍ ഉപയോക്താവായ ഗിലെര്‍മോ ടോമോയോസ് പങ്കുവെച്ചിട്ടുണ്ട്.

 ഈ ബട്ടനുകള്‍ക്ക് സമീപത്തായി 'beta' എന്ന് പരീക്ഷണ ഘട്ടത്തിലായതിനാല്‍ എഴുതിയിട്ടുണ്ട്. ഈ ഫീച്ചര്‍ അര്‍ജന്റീനയില്‍ ലഭ്യമാണെന്ന് ടോമോയോസ് പറയുന്നു. ടോമോയോസിന്റെ ട്വീറ്റിലെ വിവരങ്ങള്‍ വാട്‌സാപ്പ് ഫാന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയും  സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ബീറ്റാ ഫീച്ചര്‍ ആയതിനാല്‍  ലഭിക്കുകയുള്ളൂ.

Video call facility now available for WhatsApp web users

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES