യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെന്റഗൺ കമ്പനിയുടെ പുതിയ ഉൽപന്നം ഗ്രോക്ക് ആപ്ലിക്കേഷൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി ഉൽപന്നങ്ങൾ ടെക് ലോകത്ത് അവതരിപ്പിച്ചിട്ടുള്ള പെന്റഗണിന്റെ പലചരക്ക് വിതരണ ആപ്ലിക്കേൻ കൂടിയാണ് ഗ്രോക്ക്. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്നതിനായിട്ടാണ് നിലവിൽ ഗ്രോക്ക് കൊണ്ട് വന്നിരിക്കുന്നത്.
പലചരക്ക് ഷോപ്പിങ് ഗ്രോക്ക് ആപ് വഴി എളുപ്പമാക്കുന്നു. കൂടാതെ മഹാമാരി നമ്മെ പിന്തുടരുന്ന ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ സുരക്ഷിതമായി സാധനങ്ങൾ വാങ്ങാൻ ഇത് ഗുണകരമാകും. , ഗ്രോക്ക് പലചരക്ക് ഷോപ്പിംഗും എല്ലാ ഉൽപന്നങ്ങൾക്കായുമുള്ള മറ്റു ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെ പോലെ തന്നെ യുഎഇയിൽ തുടക്കമിട്ട ഒരു പുതിയ ആശയമാണെന്ന് കമ്പനി വക്താവ് പറഞ്ഞു.
നിലവിൽ യുഎഇയിൽ മാത്രമാണ് ഈ ആപ്ലിക്കേഷൻ ലഭിക്കുക. ഈ ആപ്ലിക്കേഷൻ സമീപഭാവിയിൽ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും പെന്റഗൺ വക്താക്കൾ അറിയിച്ചു. \ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഗ്രോക്ക് ആപ്ലിക്കേഷൻ ലഭ്യമാണ്.