ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍പേ പോലെയുള്ള യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാടിനു ഫീസ് ഈടാക്കാന്‍ നീക്കമില്ലെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
യുപിഐ സേവനങ്ങള്‍ക്ക് ചാര്‍ജ്ജേര്‍പ്പെടുത്താന്‍ ഒരു തരത്തില്‍ പരിഗണനയില്‍ ഇല്ലെന്ന് ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പേടിഎം ഗുഗിള്‍ പേ പോലെയുള്ള പ്ലാറ്റ്‌ഫോം ദാതാക്കള്‍ക്ക് മറ്റേത് മാര്‍ഗത്തിലൂടെ അവ പരിഹരിക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.യുപിഐ ഇടപാടുകള്‍ക്കു പണച്ചെലവുണ്ടെന്നും അത് ഇടപാടുകാരില്‍നിന്ന് ഈടാക്കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച ചര്‍ച്ചാരേഖ പുറത്തിറക്കിയിരുന്നു. തുടര്‍ന്നുണ്ടായ ആശങ്ക പരിഹരിക്കാനാണു കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്. യുപിഐ രാജ്യത്തിനും ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണെന്നും അതു സൗജന്യമായി തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
' പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യവും സമ്ബദ്വ്യവസ്ഥയ്ക്ക് ഉല്‍പ്പാദനക്ഷമതയും നല്‍കുന്ന ഒരു ഡിജിറ്റല്‍ ഒരു ഡിജിറ്റല്‍ മേഖലയാണ് യുപിഐ. യുപിഐ സര്‍വീസുകള്‍ക്ക് പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഒരു തലത്തില്‍ പോലും പരിഗണനയില്‍ കൊണ്ടുവന്നിട്ടില്ല. ചെലവ് വീണ്ടെടുക്കുന്നതിനുള്ള സേവന ദാതാക്കളുടെ ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്നതാണ്' കേന്ദ്രം ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.