Latest News

കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും തനിച്ചാക്കിയില്ല; പൂര്‍ണ്ണമായും തളര്‍ന്നപ്പോള് കരുത്തായത് നീ; പൊടി ഐ ലവ് യു; നീയാണെന്റെ സമാധാനം; സാമ്പത്തിക വിവാദത്തിന് പിന്നാലെ റോബിന്റെ കുടുംബത്തിലും പ്രശ്‌നങ്ങള്‍ തുടങ്ങിയെന്ന് കരുതിയവര്‍ക്ക് തെറ്റി; ഭാര്യ ആരതിയെ കുറിച്ച് താരം പറഞ്ഞത് കേട്ടോ? ചര്‍ച്ചയായി വാക്കുകള്‍ 

Malayalilife

ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് താങ്ങും തണലുമായി കൂടെനിന്ന ഭാര്യയും ഡിസൈനറുമായ ആരതി പൊടിയ്ക്ക് നന്ദി പറഞ്ഞ് ബിഗ് ബോസ് മലയാളം മുന്‍ താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ വാക്കുകളും ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രവുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 'ലോകം എന്റെ ശക്തി മാത്രമേ കാണുന്നുള്ളൂ, പക്ഷേ അതിന്റെ പിന്നിലുള്ള സ്ത്രീയെ എനിക്ക് മാത്രമേ അറിയൂ. എന്റെ കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും നീ എന്നെ തനിച്ചാക്കിയില്ല. ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നുപോയപ്പോള്‍ എനിക്ക് കരുത്തായത് നീയാണ്. 

 നീ എന്റെ ഭാര്യ മാത്രമല്ല, എന്റെ സമാധാനവും ഏറ്റവും വലിയ പിന്തുണയുമാണ്. ഏറ്റവും ആവശ്യമുള്ള സമയത്ത് കൂടെ നിന്നതിന് നന്ദി. ഐ ലവ് യു, പൊടി' എന്നായിരുന്നു റോബിന്‍ കുറിച്ചത്. റോബിന്റെ ഈ പ്രണയാര്‍ദ്രമായ കുറിപ്പിന് 'ലവ് യു ടു' എന്ന് ആരതിയും മറുപടി നല്‍കി. കഴിഞ്ഞ ജൂലൈയിലായിരുന്നു റോബിന്റെ മാതാവിന്റെ വിയോഗം. 

അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ ധീരമായ പോരാട്ടത്തിനൊടുവില്‍ ജൂലൈ മൂന്നിന് പുലര്‍ച്ചെയാണ് അന്തരിച്ചത്. അമ്മയുടെ വേര്‍പാടിലുണ്ടായ വലിയ മാനസിക വിഷമഘട്ടത്തില്‍ ആരതി നല്‍കിയ പിന്തുണയെക്കുറിച്ചാണ് റോബിന്‍ തന്റെ കുറിപ്പിലൂടെ ഓര്‍ത്തെടുത്തത്.
 
robin heart touching quotes About wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES