ജിയോ 5-ജിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മുകേഷ് അംബാനി

Malayalilife
 ജിയോ 5-ജിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മുകേഷ് അംബാനി

ജിയോ ഉപഭോക്താക്കളെ ഏറെ സന്തോഷത്തിലാഴ്ത്തി ഒരു  വാര്‍ത്ത പുറത്തുവിട്ട് മുകേഷ് അംബാനി.  ഇന്ത്യയിലേക്ക് റിലയന്‍സ് ജിയോ 5ജി സേവനം വരുന്നു. അടുത്ത വര്‍ഷത്തോടെ 5-ജി സേവനം ഉപയോക്താക്കള്‍ക്ക്  ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തുറന്ന് പറഞ്ഞു.  മുകേഷ് അംബാനി  തന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് കമ്പനിയുടെ 43-ാം വാര്‍ഷിക പൊതു യോഗത്തിലാണ്.  ഇന്ത്യയില്‍ പൂര്‍ണമായും   വികസിപ്പിച്ച് നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യ ആണിതെന്നും മുകേഷ് തുറന്ന് പറയുകയാണ്.

‘ഒന്നുമില്ലായ്മയില്‍ നിന്നും ജിയോ സമ്പൂര്‍ണ 5ജി സാങ്കേതിക വിദ്യ സൃഷ്ടിച്ചു. അത് ഇന്ത്യയില്‍ ലോകോത്തര 5ജി സേവനം നല്‍കാന്‍ ഞങ്ങളെ സഹായിക്കും. 100 ശതമാനവും ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്ന്,” എന്നാണ്  മുകേഷ് അംബാനി തുറന്ന് പറഞ്ഞിരിക്കുന്നത്.

മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയാണ് അടുത്ത തലമുറയുടെ   5ജി.  5ജി 4ജി എല്‍ടിഇ കണക്ഷനുകള്‍ക്ക് ഉപയോഗിക്കാം. ഇന്‍ര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു.20-ല്‍ അധികം സ്റ്റാര്‍ട്ട്അപ്പ് കമ്പനികളുമായി  4ജി, 5ജി, ക്ലൗഡ് കംപ്യൂട്ടിങ്, ഉപകരണങ്ങള്‍, ഒഎസ്, ബിഗ് ഡാറ്റാ, എഐ, എആര്‍, വിആര്‍, ബ്ലോക്ക്ചെയിന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍  ചേര്‍ന്ന് ജിയോ പ്ലാറ്റ്ഫോംസ് ലോകോത്തര കഴിവുകള്‍ വികസിപ്പിച്ചുവെന്നും മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുകയാണ്.

Mukesh ambani reveals about 5g in jio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES