Latest News

മോട്ടറോള ജി 8 ഇന്ത്യയില്‍ അവതരിപ്പിച്ചു

Malayalilife
 മോട്ടറോള ജി 8 ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്ത്യന്‍ വിപണിയില്‍ മോട്ടറോള ജി 8 അവതരിപ്പിച്ചു. ുതിയ മിഡ് റേഞ്ച് മോട്ടറോള സ്മാര്‍ട്‌ഫോണിന്റെ സവിശേഷതയായി കണക്കാക്കുന്നത് എച്ച്ഡി + ഡിസ്പ്ലേ, പുതിയ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി എന്നിവയാണ്. ഇന്ത്യയില്‍  മോട്ടോ ജി 8 പ്ലസ് 13,999 രൂപയാണ് വില. മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണിന് 4 കെ വീഡിയോകള്‍ 30 എഫ്പിഎസില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നു എന്നത് മറ്റൊരു സവിശേഷതയായി കണക്കാകുന്നു.

മോട്ടറോള മോട്ടോ ജി 8ന് കരുത്ത് പകരുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 ആണ്. കൂടാതെ മോട്ടോ ജി 8 പ്ലസിനും ഇത് ഊര്‍ജം പകരുന്നു.  ഇരട്ടി വേഗതയാണ് അഡ്രിനോ 600-ക്ലാസ് ജിപിയു പഴയ മോഡലിലെ 500-ക്ലാസ് ജിപിയുവിനേക്കാള്‍ ഉളളത്. ഒരു യുഎസ്ബി-സി പോര്‍ട്ട് മോട്ടറോള കുറഞ്ഞത് വാഗ്ദാനം നല്‍കുകയും ചെയ്തിരിക്കുകയാണ്. ഫോണിന് 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും ബ്ലൂടൂത്ത് 5.0 പിന്തുണ നല്‍കുന്നു. അതോടൊപ്പം കൂടുതല്‍ സുരക്ഷ നല്‍കികൊണ്ട്  ഫോണിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് റീഡര്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്. 

Read more topics: # Motorola G8 launched in India
Motorola G8 launched in India

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക