Latest News

ബിസേഫില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

Malayalilife
ബിസേഫില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

പുതിയ ഫീച്ചറുകളുമായി കേരള പോലീസിന് കീഴിലുള്ള സൈബര്‍ പ്ലാറ്റ്ഫോമായ ബിസേഫില്‍.സൈബര്‍ഡോം ബിസേഫ്  സൈബര്‍ സുരക്ഷ ഉറപ്പു വരുത്തുക, കുറ്റകൃത്യങ്ങള്‍ തടയുക, സൈബര്‍ സുരക്ഷയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്  വികസിപ്പിച്ചത്.


ബിസേഫില്‍ സ്കാം അല്ലെങ്കില്‍ സ്പാം കോളുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡാറ്റാബേസുകള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഡാറ്റാബേസില്‍ സേര്‍ച്ച്‌ ചെയ്യാന്‍ സംശയകരമായ നമ്ബറുകള്‍  കഴിയും. കൂടാതെ, പ്രസ്തുത നമ്ബര്‍ ബ്ലോക്കും ചെയ്യാം. എത്രത്തോളം സുരക്ഷിതമാണെന്നും 
 ഫോണുകളിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ നമ്മള്‍ ആപ്പുകള്‍ക്ക് ഏതൊക്കെ തരത്തിലുള്ള പെര്‍മിഷനുകളാണ് നല്‍കുന്നതെന്നറിയാന്‍ ബിസ്കാന്‍ ഫീച്ചര്‍ ഉപയോഗിക്കാം.  ബിസ്കാന്‍ ഡാറ്റാബേസില്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന രണ്ടു ലക്ഷത്തിലധികം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 ബിസേഫ് ടോക്സ് ഫീച്ചര്‍ സൈബര്‍ തട്ടിപ്പുകളും സുരക്ഷാ വിഷയങ്ങളും സംബന്ധിച്ച വെബിനാറുകള്‍ ലഭിക്കാന്‍ സഹായിക്കും. പ്രതിമാസം വ്യത്യസ്തതരം വെബിനാറുകളാണ് സംഘടിപ്പിക്കുന്നത്. ഐഎംഇഐ സേര്‍ച്ച്‌ മൊബൈല്‍ ഡിവൈസിന്റെ ആധികാരികത തിരിച്ചറിയാന്‍ സഹായിക്കുന്ന ഫീച്ചറാണ്. മോഷ്ടിക്കപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്ബറുകള്‍ ഈ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎംഇഐ നമ്ബര്‍ സേര്‍ച്ച്‌ ഡിവൈസിന്റെ ആധികാരികത തിരിച്ചറിയാന്‍ കഴിയും.

Read more topics: # Kerala Police cyber security
Kerala Police cyber security

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES