Latest News

രുദ്രം 1 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Malayalilife
രുദ്രം 1 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്ത്യ വിജയകരമായി ആന്‍റി-റേഡിയേഷന്‍ മിസൈലായ രുദ്രം 1 മിസൈല്‍  പരീക്ഷിച്ചു. ആകാശത്ത് നിന്നും ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കാര്‍ കഴിവുള്ള ഇവ   വിക്ഷേപിക്കാന്‍ പ്രാപ്തമായവയാണ്.  ഈ മിസൈലിന് ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് എന്നാണ് പുതിയ  റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചില്‍  ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ വിജയകരമായി തന്നെ  പരീക്ഷിച്ചത്. രുദ്രം 1 ന്‍റെ പരീക്ഷണം സുഖോയ് 30 എംകെഐയില്‍ ഘടിപ്പിച്ചാണ്  നടത്തിയത്.

സുഖോയി വിമാനങ്ങള്‍ക്ക് 15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍  രുദ്രം 1 തൊടുക്കാന്‍ സാധിക്കും. രുദ്രം 1 സഹായത്തോടെ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് ശത്രുവിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന എസ്‌ഇഎഡി ആക്രമണങ്ങള്‍ക്ക്  സാധിക്കുമെന്നാണ് ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

India successfully test Rudram 1 missile

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക