Latest News

ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട രംഗത്ത്

Malayalilife
ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട രംഗത്ത്

 പുതിയ ക്യാഷ്ബാ ക്ക് ആക്‌ടിവയ്ക്ക് 3,500 രൂപയുടെ ഓഫറുമായി ഹോണ്ട. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ്  ആക്ടീവ. രാജ്യത്ത് ഏറെ ഡിമാന്‌റ് ഉളള സ്‌കൂട്ടറുകളിൽ ഒന്നുകൂടിയാണ് ഇത്.  ഉപഭോക്താക്കള്‍ക്ക് 3,500 രൂപ വരെ ആക്‌ടിവ 6G വാങ്ങുമ്ബോള്‍ അതായത് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഓഫര്‍ എസ്‌ബി‌ഐ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇ‌എം‌ഐ ഇടപാടുകളില്‍ മാത്രമേ  സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും കമ്ബനി അറിയിക്കുന്നു.

 2021 മെയ് ഒന്നു മുതല്‍ ജൂണ്‍ 30 വരെയാണ് ഓഫറിന്റെ സാധുത.  നിങ്ങളുടെ അടുത്തുള്ള ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡീലര്‍ഷിപ്പുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ടാല്‍ മതിയാകും.

Read more topics: # Honda,# come with new offer
Honda come with new offer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക