Latest News

ഹോളോഗ്രാഫിക് വീഡിയോ കോളുമായി ജിയോ ഗ്ലാസ് ഉടൻ

Malayalilife
ഹോളോഗ്രാഫിക് വീഡിയോ കോളുമായി ജിയോ ഗ്ലാസ് ഉടൻ

സ്മാര്‍ട്ട് ഗ്ലാസ് വിപണിയില്‍ പുത്തൻ തരംഗം സൃഷ്‌ടിച്ച് റിലൈൻസ്. റിലയന്‍സ് പുറത്തിറക്കാൻ പോകുന്നത്  ഗൂഗിള്‍ ഗ്ലാസിന് സമാനമായ സ്മാര്‍ട്ട് ഗ്ലാസുകളായിരിക്കും. വീഡിയോ കോള്‍  ഗ്ലാസ് ധരിച്ച് ചെയ്യാവുന്നതാണ്. റിലയന്‍സ് പുറത്തിറക്കുന്നത് ഹോളോഗ്രാഫിക് വീഡിയോ കോളും 3ഡി ഇന്ററാക്ഷനും  സാധ്യമാക്കുന്ന ജിയോ ഗ്ലാസാണ്.  റിലയന്‍സ് ജിയോ ഗ്ലാസ്  പ്രഖ്യാപനം നടന്നിരിക്കുന്നത് കമ്പനിയുടെ 2020 ആന്വല്‍ ജനറല്‍ ബോഡി മീറ്റിങ്ങിലാണ്. ജിയോ ഗ്ലാസിന്റെ പ്രവര്‍ത്തനം ഫോണുമായി ബന്ധിപ്പിച്ചാണ്.  3ഡി ഗോളോഗ്രാഫുകളോട് കൂടി വീഡിയോ കാേളുകള്‍, ക്ലാസ്, മീറ്റിങ്ങുകള്‍ എന്നിവയും എല്ലാം ആണ് പ്രത്യേക സവിശേഷത.

ഗ്ലാസുകള്‍ വിപണിയിലെത്തുന്നത് മുന്‍വശത്തായുള്ള കാമറയോട് കൂടിയാണ്. ഇമ്മേഴ്സിവ് കണ്ടന്റുകള്‍ എളുപ്പം  ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള സെന്‍സറോട് കൂടിയാണ് ഗ്ലാസ്.  75 ഗ്രാമാണ് ഈ ഗ്ലാസിന്റെ ആകെ ഭാരം.  3ഡി ലഭ്യമായ ആപ്ലികേഷനുകള്‍ ഈ കണ്ണടയിലൂടെ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ സാധ്യമാക്കുകയും ചെയ്യും. വയറുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ശബ്ദ സംവിധാനമാണ് മറ്റൊരു സവിശേഷത. ഇതില്‍  എല്ലാ ഓഡിയോ ഫോര്‍മാറ്റുകളും  പ്രവർത്തനമാകും.

ജിയോ ഗ്ലാസ് സ്പോര്‍ട്ട് ചെയ്യുന്നത് റിലയന്‍സിന്റെ ഇരുപത്തിയഞ്ചോളം മൊബൈലില്‍ ആപ്ലികേഷനുകളാണ്. ഈ വ്യത്യസ്ത അനുഭവം  വിനോദം,വിദ്യാഭ്യാസം, ഷോപ്പിങ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ ഏറെ സഹായകരമാകും. 
 

Hollowgraphic video call in jio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക