ഈ ഫീച്ചറിന്റെ സമയക്രമം മാറ്റാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. നിലവില്‍ വാട്സാപ്പില്‍ ഒരാള്‍ പോസ്റ്റു ചെയ്യുന്ന സന്ദേശം അയാള്‍ക്ക് ഡിലീറ്റു ചെയ്യാന്‍ ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇനി മൂന്നു മാസത്തിനുള്ളില്‍ വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്നാണ് വാബീറ്റാ ഇന്‍ഫോ പറയുന്നത്. ഒരുപക്ഷേ എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരം ഒരുങ്ങിയേക്കാമെന്നും പറയുന്നു.
നിലവില്‍, വാട്‌സാപ്പില്‍ നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും സമയപരിധിയില്ലാതെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്്. 2017-ലാണ് വാട്‌സാപ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തില്‍ പരിധി ഏഴ് മിനിറ്റായിരുന്നു. 2018-ല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ പരിധി 4,096 സെക്കന്‍ഡായി ഉയര്‍ത്തി. അതായത് ഒരു മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡ്.
കൂടാതെ, വാട്‌സാപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ആപ്പിന്റെ വെബ് പതിപ്പിനും മൊബൈല്‍ പതിപ്പിനും ഈ പുതിയ ഫീച്ചര്‍ ലഭിക്കും. അതേസമയം, മൊബൈല്‍ ആപ്ലിക്കേഷനായാണ് രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ചത്. വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ അയയ്ക്കുന്നതിന് മുന്‍പ് വെബിലും മൊബൈലിലും എഡിറ്റ് ചെയ്യാന്‍ കഴിയും. കൂടാതെ, ഉപയോക്താക്കള്‍ സന്ദേശം ടൈപ്പ് ചെയ്യുമ്ബോള്‍ തന്നെ അവര്‍ക്ക് സ്റ്റിക്കര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു പുതിയ ഫീച്ചറിലും വാട്‌സാപ് പ്രവര്‍ത്തിക്കുന്നുണ്ട്.