Latest News

സന്ധി സംഭാഷണത്തിനൊരുങ്ങി ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും

Malayalilife
സന്ധി സംഭാഷണത്തിനൊരുങ്ങി ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും

 ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍, ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള നിയമപോരാട്ടങ്ങള്‍ അവസാനിപ്പിച്ച് സന്ധി സംഭാഷണത്തിനൊരുങ്ങുന്നു. ഒത്തുതീര്‍പ്പിനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം അവസാനിപ്പിക്കാന്‍ ധാരണയിലായത്. ആമസോണ്‍, ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളെ ഏറ്റെടുക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിന് ആമസോണ്‍, കുറഞ്ഞ തുക നല്‍കിയെന്നത് സംബന്ധിച്ച്  കഴിഞ്ഞ 18 മാസമായി വലിയ തര്‍ക്കം നടന്നിരുന്നു. ഒത്തുതീര്‍പ്പിനായി മാര്‍ച്ച് 15 വരെ സുപ്രീം കോടതി ഇരുവിഭാഗത്തിനും സമയം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍  മറ്റ് നടപടികളെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന വാദത്തിനിടെ, ആമസോണ്‍ ഡോട്ട് കോം, ഫ്യൂച്ചര്‍ റീട്ടെയില്‍ (എഫ്ആര്‍എല്‍), അതിന്റെ പ്രൊമോട്ടറായ ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എഫ്‌സിപിഎല്‍) എന്നിവരോട് ഒത്തുതീര്‍പ്പിലെത്താനുള്ള വഴികള്‍ കണ്ടെത്താന്‍ കോടതി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഇരുകൂട്ടര്‍ക്കും 10 ദിവസമെടുക്കാമെന്ന് ജഡ്ജിമാര്‍ അറിയിച്ചിട്ടുണ്ട്. എഫ്ആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും എഫ്‌സിപിഎല്ലിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ഈ നിര്‍ദ്ദേശം അംഗീകരിച്ചു.

ആമസോണ്‍, അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം മുഖേന, ഫ്യൂച്ചര്‍ റീട്ടെയിലുമായി ചര്‍ച്ചകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമനടപടികള്‍ അനാവശ്യമായി നീട്ടിവച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ പുതിയ നടപടികളൊന്നും ഫയല്‍ ചെയ്യില്ലെന്ന് ആമസോണ്‍ അറിയിച്ചു. കോടതി സമയം നല്‍കിയതിനു ശേഷവും കരാര്‍ ബാധ്യതകള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം കണക്കിലെടുക്കുമ്പോള്‍ ഇത് നിക്ഷേപകര്‍ക്ക് ബുദ്ധമുട്ടുണ്ടാക്കിയേക്കുമെന്ന് ആമസോണിന്റെ അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ചു.

Amazon and Future Group ready for peace talks

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES