Latest News

ഫോട്ടോകൾ ഷെയർ ചെയ്യുന്ന കുട്ടികൾക്ക് വൻ സുരക്ഷയൊരുക്കി ആപ്പിൾ; കൂടാതെ ലൈവ് വോയ്സ്മെയിൽ പോലുള്ള പുതിയ ഫീച്ചറുകൾ; പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റും പുറത്തിറക്കി

Malayalilife
topbanner
ഫോട്ടോകൾ ഷെയർ ചെയ്യുന്ന കുട്ടികൾക്ക് വൻ സുരക്ഷയൊരുക്കി ആപ്പിൾ; കൂടാതെ ലൈവ് വോയ്സ്മെയിൽ പോലുള്ള പുതിയ ഫീച്ചറുകൾ; പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റും പുറത്തിറക്കി

വാർഷിക വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ നാടകീയമായി പ്രഖ്യാപിച്ച് ആപ്പിൾ. സ്വന്തം ബ്രൗസർ സഫാരിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പടെ നിരവധി കാര്യങ്ങളാണ് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആരുടെയും നിരീക്ഷണത്തിൽ പെടാതെവെബ് സർഫ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ആപ്പിൾ ഒരുക്കിയിരിക്കുന്നത്. അതുപോലെ ആപ്പിൾ ഉദ്പന്നങ്ങൾ ഉപയോഗിച്ച് ഓൺലൈൻ വഴി സംവേദിക്കുന്ന കുട്ടികൾക്ക് സംരക്ഷണം ഏർപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അതുപോലെ വോയ്സ് മെയിലുകളുടെ ലൈവ് ട്രാൻസ്‌ക്രിപ്റ്റ് നൽകുന്ന സംവിധാനവും പുതിയതായി ഒരുക്കിയിട്ടുണ്ട്. സ്വകാര്യത മനുഷ്യന്റെ മൗലികാവകാശങ്ങളിൽ ഒന്നാണെന്ന കമ്പനിയുടെ വിശ്വാസത്തിൽ അടിസ്ഥിതമായതാണ് പുതിയ ഫീച്ചറുകൾ എന്ന് കമ്പനി വക്താവ് അറിയിച്ചു. ഡാറ്റയുടെ മേലുള്ള പൂർണ്ണ നിയന്ത്രണം ഉപഭോക്താക്കൾക്ക് ലഭിക്കുന്ന രീതിയിലുള്ള വികാസങ്ങളാണ്ാപ്പിൾ എക്കാലവും കൊണ്ടുവന്നിട്ടുള്ളതെന്നും വക്താവ് പറഞ്ഞു.

പ്രൈവറ്റ് മോഡ് വെബ് ബ്രൗസിങ് ഓപഷനുകളിൽ ഇൻഡസ്ട്രീസ് ലീഡർ ആയി കണക്കാക്കപ്പെടുന്ന ആപ്പിൾ ആ പാരമ്പര്യം കാത്തു സൂക്ഷിക്കുകയാണ്. ഈ വർഷത്തെ വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലും സമരക്ഷണം ഉറപ്പു വരുത്തുന്ന പുതിയ ഫീച്ചറുകൾ ആപ്പിൾ പ്രഖ്യാപിച്ചിട്ടുന്റ്. ബ്രൗസിങ് ഹാബിറ്റ് ഉൾപ്പടെ കണ്ടു പിടിക്കുന്നതിൽ നിന്നും ഉപഭോക്താവിന് സംരക്ഷണം നകുന്നതാണ് ഈ പുതിയ ഫീച്ചർ. ഇതിലെ ലിങ്ക് ട്രാക്കിങ് പ്രൊട്ടെക്ഷൻ സംവിധാനം വെബ് പേജ് യു ആർ എല്ലിൽഎത്തിയ അധിക ഏംബഡഡ് കോഡുകളി കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്യും.

അതുപോലെ ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ബ്രൗസർ വിൻഡോ ലോക്ക് ചെയ്യുന്നതിനുള്ള പുതിയ ഫീച്ചറും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി, സ്‌ക്രീനിൽ നിന്ന് മാറി നിൽക്കുമ്പോഴും ടാബുകൾ തുറന്ന് വയ്ക്കാൻ കഴിയും. അതുപോലെ മറ്റൊരു പുതിയ ഫീച്ചറാണ് ചൈൽദ് പ്രൊട്ടക്ഷൻ ഫീച്ചർ. അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന സമയത്ത് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്ന ഈ സംവിധാനം ഇപ്പോൾ അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഇപ്പോൾ വീഡിയോകളും ഇതിന് തിരിച്ചറിയാൻ കഴിയും.

സുരക്ഷാ നിവലാരം കൂടുതൽ ഉയർത്താനായി ഇപ്പോൾ സേഫ്റ്റി ഫീച്ചറുകൾ മുഴുവനും ഡിവൈസിൽ തന്നെ ഓട്ടോമേറ്റ് ചെയ്തിരിക്കുകയാണ്. അതായത്, ആപ്പിളിനോ മറ്റേതെങ്കിലും ഒരു മൂന്നാം കക്ഷി ആപ്പിനോ വ്യക്തിഗത ഡാറ്റ ആക്സസ് ചെയ്യാൻ ആകില്ല. തങ്ങളുടെ ഫാമിലി ഷെയറിങ് പ്ലാനിൽ ഏത് ഡിവൈസിൽ, ഏത് അക്കൗണ്ടിൽ കമ്മ്യുണിക്കേഷൻ സേഫ്റ്റി സജീവമാക്കണം എന്നത് രക്ഷകർത്താക്കൾക്ക് തിരഞ്ഞെടുക്കാം.

അതുപോലെ തന്നെ ലൈവ് വോയ്സ് മെയിലിന്റെ ട്രാൻസ്‌ക്രിപ്ഷൻ ലഭ്യമാകുന്ന സംവിധാനം ഉടൻ നിലവിൽ വരും ഇതുവഴി ഒരു ഇൻകമിങ് വോയ്സ് മെയിലിന്റെ ഉള്ളടക്കം ആപ്പിളിന്റെ ഉപഭോക്താക്കൾക്ക് വായിക്കാൻ കഴിയും. പിന്നീട് അത് അറ്റൻഡ് ചെയ്യണൊ എന്ന തീരുമാനമെടുക്കാം. ഈ ഫീച്ചർ ഓൺ ആയിരിക്കുമ്പോൾ റിംഗിഗ് ഇല്ലാതെ തന്നെ സന്ദേശങ്ങൾ ട്രാൻസ്‌ക്രിപ്റ്റ് ആയി വരും.

അതുപോലെ വ്യക്തിഗത വിവരങ്ങൾ കൂടുതൽ സ്വകാര്യമായി സംരക്ഷിക്കേണ്ടവരുടെ ആവശ്യത്തിനായി പുതിയ ലോക്ക്ഡൗൺ മോഡും ആപ്പിൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനും ആപ്പിൾ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.

Read more topics: # ആപ്പിൾ.
APPLE PHONE NEW FEATURE

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES