Latest News

ഭൂമിയുടെ നേര്‍ക്ക് പാഞ്ഞടുത്ത് ഒരു കുഞ്ഞന്‍ ഛിന്നഗ്രഹം

Malayalilife
ഭൂമിയുടെ നേര്‍ക്ക് പാഞ്ഞടുത്ത്  ഒരു കുഞ്ഞന്‍ ഛിന്നഗ്രഹം

ഭൂമിയുടെ നേര്‍ക്ക് ഒരു കുഞ്ഞന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുകയാണ് എന്നുള്ള മുന്നറിയിപ്പുമായി നാസ.  എന്നാൽ ഇവ തീരെ  അപകടഭീഷണിയാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ നിലവിൽ  വിലയിരുത്തുന്നത്. ഈ ഛിന്നഗ്രഹം ഭൂമിയെ 0.41 ശതമാനം മാത്രമാണ്  ഇടിക്കാനുള്ള സാധ്യത. അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  ഇനി അങ്ങനെയെങ്ങാന്‍ സംഭവിക്കുകയാണെങ്കില്‍  നടക്കുന്നതിന് തൊട്ടു തലേദിവസമാകും ഈ കൂട്ടിയിടി.  അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുക.

' ആറരയടി മാത്രമാണ് 2018 വിപി വണ്‍' എന്ന് പേരിട്ട ഛിന്നഗ്രഹത്തിന്‍റെ വ്യാസം. അതേ സമയം ഈ  ഛിന്നഗ്രഹം നവംബര്‍ രണ്ടിന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോകുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.  ഈ ഛിന്നഗ്രഹത്തെ ആദ്യം 2018ല്‍ കലിഫോര്‍ണിയയിലെ പലോമര്‍ വാനനിരീക്ഷണ കേന്ദ്രത്തിലാണ് തിരിച്ചറിഞ്ഞത്. 

 ഭൂമിക്ക് സമീപത്തുകൂടെ കഴിഞ്ഞയാഴ്ചയില്‍ കാറിന്‍റെ വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹവും  കടന്നുപോയിരുന്നു. ‌ ശാസ്ത്രലോകത്തിന് മുന്‍കൂട്ടി ഇതിനെ കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ഇത് കടന്നുപോയിരിക്കുന്നത് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിന് 2950 കിലോ മീറ്റര്‍ മുകളിലൂടെയാണ്.  ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത് ബോംബൈ ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളായ കുനാല്‍ ദേശ്മുഖും കൃതി ശര്‍മയും ചേര്‍ന്നാണ്.  2020 ക്യു.ജി എന്ന് പേരിട്ട ഛിന്നഗ്രഹത്തിന്‍റെ സാന്നിധ്യം കലിഫോര്‍ണിയയിലെ റോബോട്ടിക് സ്വിക്കി ട്രാന്‍സിയന്‍റ് ഫെസിലിറ്റിയില്‍ (ഇസഡ്.ടി.എഫ്) നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഇവര്‍ തിരിച്ചറിഞ്ഞത്. 
 

A small asteroid leaping towards Earth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES