കുറച്ച് നാള്‍മുമ്പാണ് നെസ്ലെ ഇന്ത്യയുടെ മാഗി ന്യൂഡില്‍സ് ആരോഗ്യപ്രദമല്ലെന്ന നിലയിലെ ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നതും കമ്പനി ആരോഗ്യ ഗുണങ്ങള്‍ തെളിയിക്കാനായി പല കേസുകളിലും ഇടപെടേണ്ടി വന്നതും. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കമ്പനി തങ്ങളുടെ ആന്തരിക റിപ്പോര്‍ട്ടില്‍ ഉല്‍പ്പന്നങ്ങളുടെ ആരോഗ്യ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള കടുത്ത ശ്രമങ്ങളിലാണ്. ഈ അറിയിപ്പില്‍ 60-70 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ചേരുവകള്‍ അത്ര ആരോഗ്യ പ്രദമല്ലെന്ന് വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനിയായ നെസ്ലെ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയും സോഡിയവും 14-15 ശതമാനം കുറച്ചതായും അറിയിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യകരമാക്കുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് പോഷകാഹാര മേഖലയില്‍ കമ്പനി പുറത്തിറക്കിയത്. 'ആരോഗ്യകരമായ ഭക്ഷണക്രമം അര്‍ത്ഥമാക്കുന്നത് ആരോഗ്യത്തിന്റെ പോഷകമൂല്യവും ആസ്വാദനവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുക എന്നാണ്. എന്നാല്‍ ഇതിനായി മിതമായി ചേര്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ പോലും പൂര്‍ണ സുരക്ഷ വേണ്ടതാണ്. ഇക്കാര്യത്തില്‍ ഞങ്ങളുടെ സഞ്ചാര ദിശയില്‍ മാറ്റം വന്നിട്ടില്ല, വ്യക്തമാണ്. പക്ഷം ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയെ പൂര്‍ണമായും രുചികരവും ആരോഗ്യകരവുമാക്കുന്നതില്‍ സദാ പ്രയത്നം തുടരും ,' കമ്പനി പറഞ്ഞു.
യുകെ ബിസിനസ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 2021 ന്റെ തുടക്കത്തില്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിച്ച ഒരു റിപ്പോര്‍ട്ടില്‍ പെറ്റ് ഫുഡ്സ്, മെഡിക്കല്‍ ന്യൂട്രീഷന്‍ എന്നിവ ഒഴികെ നെസ്ലെ ഉല്‍പ്പന്നങ്ങളില്‍ 37% മാത്രമേ ഓസ്‌ട്രേലിയയുടെ ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ 3.5 അല്ലെങ്കില്‍ ഉയര്‍ന്ന റേറ്റിംഗ് നേടിയിട്ടുള്ളൂവെന്ന് വ്യക്തമാക്കുന്നുണ്ട്. 3.5-സ്റ്റാര്‍ റേറ്റിംഗിനെ ''ആരോഗ്യത്തിന്റെ അംഗീകൃത നിര്‍വചനം'' ആയിട്ടാണ് കമ്പനി എടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ റേറ്റിംഗ് 5 നെ ബെഞ്ച്മാര്‍ക്ക് ആയി ഉപയോഗിക്കുന്നിടത്താണിത്. ഇതിനാല്‍ തന്നെ കമ്പനി മുഴുവനായും ഭക്ഷണ പദാര്‍ത്ഥങ്ങളിലെ ഗുണമേന്മയും ആരോഗ്യപരമായ മാനദണ്ഡങ്ങളും ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.